Image

ശ്രീശാന്തിനെ അറിയില്ലെന്ന്‌ മറാത്തി നടി

Published on 20 May, 2013
ശ്രീശാന്തിനെ അറിയില്ലെന്ന്‌ മറാത്തി നടി

മുംബൈ: തനിക്ക്‌ ക്രിക്കറ്റ്‌ താരം ശ്രീശാന്തിനെ അറിയില്ലെന്നും ഐപിഎല്‍ ഒത്തുകളി വിവാദമായി ബന്ധമില്ലെന്നും മറാത്തി നടി ക്രാന്തി റെഡ്‌കര്‍. ഡല്‍ഹി പോലീസ്‌ അറസ്‌റ്റു ചെയ്യുമ്പോള്‍ കൂടെയുണ്ടായിരുന്നത്‌ ക്രാന്തിയാണെന്ന മട്ടിലുളള വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ്‌ ഇവര്‍ രംഗത്തെത്തിയത്‌.

കഴിഞ്ഞ പത്ത്‌ ദിവസമായി താന്‍ കൊങ്കണില്‍ ഷൂട്ടിംഗ്‌ സ്‌ഥലത്തായിരുന്നു. തന്നെ കുറിച്ച്‌ വാര്‍ത്തകള്‍ ചമയ്‌ക്കുന്നതിനു മുന്‍പ്‌ അതിലെ സത്യാവസ്‌ഥ പരിശോധിക്കാന്‍ പോലും മാധ്യമങ്ങള്‍ മിനക്കെട്ടില്ല എന്നും ക്രാന്തി കുറ്റപ്പെടുത്തി.

മാധ്യമങ്ങള്‍ തെരയുന്ന ശ്രീശാന്തിന്റെ സുഹൃത്ത്‌ താനല്ല. തനിക്ക്‌ ശ്രീശാന്തിനെ അറിയില്ലെന്ന്‌ മാത്രമല്ല ക്രിക്കറ്റില്‍ അത്ര താല്‍പര്യവുമില്ല. സ്‌പോട്ട്‌ ഫിക്‌സിംഗിന്റെ അര്‍ഥം തനിക്ക്‌ മനസ്സിലായിട്ടില്ല എന്നും നടി പറഞ്ഞു. അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും നടി വ്യക്‌തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക