ന്യുഡല്‍ഹി: ഐപിഎല്‍ വാതുവയ്പ് കോഴക്കളിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തും. കോഴ
ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള നീക്കം നടന്നിട്ടുണ്ടോയെന്നാണ്
എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുക. ഡല്‍ഹി, മുംബൈ പോലീസിനും ബിസിസിഐ അഴിമതി
വിരുദ്ധ സമിതിയും വിവാദത്തിലെ സാമ്പത്തിക ഇടപാട് പരിശോധിക്കുന്നുണ്ട്.
ബിസിസിഐ അഴിമതി വിരുദ്ധ കമ്മീഷന്‍ രവി സവാനി ഇന്ന് ഡല്‍ഹി പോലീസുമായി
വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യും.
കായിക മത്സരങ്ങളില്‍ സ്‌പോട്ട് ഫിക്‌സിംഗ് ഉള്‍പ്പെടെയുള്ള
കള്ളക്കളികള്‍ തടയാന്‍ നിയമം കൊണ്ടുവരുമെന്ന് നിയമമന്ത്രി കപില്‍ സിബല്‍
വ്യക്തമാക്കി. കായികമന്ത്രി ജീതേന്ദ്ര സിംഗുമായി ഇക്കാര്യത്തില്‍ സിബല്‍
ചര്‍ച്ച നടത്തിക്കഴിഞ്ഞു.