Image

ഇന്ത്യ സുപ്രധാന അയല്‍രാജ്യമെന്ന് ലീ കെചിയംഗ്

Published on 19 May, 2013
ഇന്ത്യ സുപ്രധാന അയല്‍രാജ്യമെന്ന്  ലീ കെചിയംഗ്

ന്യൂഡല്‍ഹി: ഇന്ത്യ സുപ്രധാന അയല്‍രാജ്യമാണെന്ന് ചൈനീസ് പ്രധാനമന്ത്രി ലീ കെചിയംഗ്. ഇരുരാജ്യങ്ങളും തമ്മില്‍ സുദീര്‍ഘമായ ബന്ധമുണ്ട്. നയതന്ത്രതലത്തിലുള്ള പരസ്പര വിശ്വാസത്തോടെ ബന്ധവും സൗഹൃദവും മെച്ചപ്പെടുത്താന്‍ കഴിയും. തന്റെ സന്ദര്‍ശനം വഴി അതിനു കഴിയുമെന്നാണ് പ്രതീക്ഷയെന്നും കെചിയംഗ്. രാവിലെ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു ലീ.

തുടര്‍ന്ന് ലീയും സിംഗുമായുള്ള കൂടിക്കാഴ്ച ഹൈദരാബാദ് ഹൗസില്‍ നടക്കുകയാണ്. പ്രദേശികവും രാജ്യാന്തര തലത്തിലുള്ളതുമായ നിരവധി സുപ്രധാന വിഷയങ്ങള്‍ ഇരുവരുടെയും ചര്‍ച്ചയില്‍ ഉള്‍പ്പെടുമെന്നാണ് സൂചന. ചര്‍ച്ചയ്ക്കു ശേഷം സംയുക്ത പ്രസ്താവനയും പുറത്തുവരും.

മാര്‍ച്ചില്‍ അധികാരമേറ്റ ലീയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. മൂന്നു ദിവസം നീളുന്ന സന്ദര്‍ശനത്തിനിടെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന ലീ സുപ്രധാന കരാറുകളിലും ഒപ്പുവച്ചേക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക