Image

കലാഭവന്‍ മണിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പോലീസ്

Published on 19 May, 2013
കലാഭവന്‍ മണിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പോലീസ്
കൊച്ചി: വനപാലകരെ മര്‍ദ്ദിച്ച കേസില്‍ നടന്‍ കലാഭവന്‍ മണിക്ക് മൂന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പോലീസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. ജാമ്യം ലഭിച്ചാല്‍ മണി സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി മണി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കേയാണ് പോലീസിന്റെ നീക്കം. കഴിഞ്ഞ ദിവസം ആതിരപ്പിള്ളിയില്‍ വാഹന പരിശോധനയ്ക്കിടെ മണി വനപാലകരെ മര്‍ദ്ദിച്ചുവെന്നാണ് കേസ്. വനപാലകര്‍ക്കെതിരെ മണി നല്‍കിയ പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക