കാഷ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ചൈന
Published on 19 May, 2013
ഇസ്ലാമാബാദ്: കാഷ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് പാക്കിസ്ഥാനിലെ ചൈനീസ് അംബാസിഡര്‍ ലിയു ജിയാന്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യയുടെ സമ്മതം വേണമെന്നും ജിയാന്‍ വ്യക്തമാക്കി. ചൈനയുടെ മധ്യസ്ഥതയില്‍ കാഷ്മീര്‍ പ്രശ്നത്തില്‍ സമവായത്തിലെത്താന്‍ ഇന്ത്യയും പാക്കിസ്ഥാനും തയ്യാറാകണമെന്നും അംബാസിഡര്‍ അഭിപ്രായപ്പെട്ടതായി ദ് നേഷന്‍ റിപ്പോര്‍ട്ടു ചെയ്തു. പാക്കിസ്ഥാനുമായി ചൈന നിരവധി വ്യാപാരകരാറുകളും മറ്റ് നയപരമായ കാരാറുകളും ഒപ്പുവെയ്ക്കുമെന്നും ലിയു ജിയാന്‍ പറഞ്ഞു. മേയ് 22നു ആരംഭിക്കുന്ന ചൈനീസ് പ്രധാനമന്ത്രി ലീ കെച്യാംഗിന്റെ രണ്ടു ദിവസത്തെ പാക്കിസ്ഥാന് സന്ദര്‍ശനത്തില്‍ കരാറുകളില്‍ ഒപ്പുവെയ്ക്കുമെന്നും അംബാസിഡര്‍ വ്യക്തമാക്കി.
Subscribe and Support Your Regional Media Outlets. Your Support Helps Us Stay Afloat and Continue Serving the Community
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല