Image

കെ.എം. ഷാജിയുടെ കാർ തടഞ്ഞ് യുവമോർച്ച പ്രവർത്തകർ; മന്ത്രിയെ കാറില്‍ നിന്ന് ഇറക്കി നടത്തിച്ചു

Published on 30 September, 2026
 കെ.എം. ഷാജിയുടെ കാർ തടഞ്ഞ് യുവമോർച്ച പ്രവർത്തകർ; മന്ത്രിയെ കാറില്‍ നിന്ന് ഇറക്കി നടത്തിച്ചു

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിക്ക് നേരെ യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം. മന്ത്രിയുടെ ഔദ്യോഗിക വാഹനം നടുറോഡിൽ പ്രവർത്തകർ തടഞ്ഞു. തിരുവനന്തപുരം പാളയത്തെ വാൻ റോസ് ജങ്ഷന് സമീപം ബുധനാഴ്ച രാത്രിയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

സെക്രട്ടേറിയറ്റിൽ നിന്ന് ഔദ്യോഗിക കാറിൽ തിരിച്ചുപോവുകയായിരുന്നു മന്ത്രി. റോഡിൽ വച്ച് കാർ തടഞ്ഞതോടെ മന്ത്രി ഓട്ടോറിക്ഷയിൽ കയറി യാത്ര തുടരാൻ ശ്രമിച്ചു. എന്നാൽ പ്രവർത്തകർ ഓട്ടോയും തടഞ്ഞു. ഇതോടെ മന്ത്രി കാൽനടയായി പോവുകയായിരുന്നു. മന്ത്രിക്ക് പൈലറ്റും എസ്കോർട്ടും ഉണ്ടായിരുന്നില്ല. ഗൺമാനും പഴ്സണൽ സ്റ്റാഫും മാത്രമാണ് കൂടെയുണ്ടായിരുന്നത്. അഞ്ച് മിനിട്ടോളമാണ് മന്ത്രിയുടെ കാർ തടഞ്ഞത്. മന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം ഗുരുതരമായ സുരക്ഷാവീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക