Image

ഫ്‌ളൈദുബൈ വിമാനം സുരക്ഷിതമായി ഇറക്കിയത് യാത്രക്കാരായ രണ്ടു പൈലറ്റുമാർ (പിപിഎം)

Published on 30 September, 2026
ഫ്‌ളൈദുബൈ വിമാനം സുരക്ഷിതമായി ഇറക്കിയത് യാത്രക്കാരായ രണ്ടു പൈലറ്റുമാർ (പിപിഎം)

ദുബൈയിൽ നിന്നു ടെൽ അവീവിലേക്കു പറന്ന ഫ്‌ളൈദുബൈ വിമാനത്തിൽ പ്രതിസന്ധി ഉണ്ടായപ്പോൾ രക്ഷയ്ക്കെത്തിയത് യാത്രക്കാരായി ഉണ്ടായിരുന്ന രണ്ടു പൈലറ്റുകളാണെന്നു റിപ്പോർട്ട്. ഇരുവരും ചേർന്നാണ് ബോയിങ് 737 മാക്സ് 8 വിമാനം സൗദി അറേബ്യയിലെ തബൂക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്.

ഒമാനിയായ കോ-പൈലറ്റ് ഇന്ത്യക്കാരൻ ക്യാപ്റ്റനെ കുത്തി പരുക്കേൽപ്പിച്ച ശേഷം കോക്ക്പിറ്റിൽ നിയന്ത്രണം വിട്ടതോടെ വിമാനം 34,000 അടിയിൽ നിന്നു 17,000 അടിയിലേക്കു പൊടുന്നനെ കൂപ്പുകുത്തിയിരുന്നു. യൂറോപ്യൻ വംശജരായ രണ്ടു പൈലറ്റുമാർ ഒഴിവ് കാല യാത്രയിൽ ആയിരുന്നു. രണ്ടിലൊരാൾ ബ്രിട്ടീഷുകാരൻ ആണെന്നു ഒരു യാത്രക്കാരൻ പറഞ്ഞു.

ഗൗരവമായ സുരക്ഷാ വിഷയമെന്നു നെതന്യാഹു

ഫ്‌ളൈദുബൈ സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നു ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. കോ - പൈലറ്റ് ക്യാപ്റ്റനെ കുത്തുകയും വിമാനം തകർക്കാൻ ശ്രമിക്കയും ചെയ്തു. 

അയാളെ സൗദി അധികൃതർ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യുന്നുണ്ടെന്നു നെതന്യാഹു അറിയിച്ചു. 

Off-duty pilots helped land Flydubai flight 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക