
തിരുവനന്തപുരം: സൈക്കോ തെറാപ്പി ദിനാചരണത്തോടനുബന്ധിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ കേരള സര്‍വകലാശാല സൈക്കോളജി വിഭാഗം മുന്‍ മേധാവി ഡോ. കൃഷ്ണപ്രസാദ് ശ്രീധര്‍ ഉദ്ഘാടനം ചെയ്തു. കേരള സര്‍വകലാശാല സൈക്കോളജി വിഭാഗം മുന്‍ മേധാവിയും ഡി.എ.സി റിസര്‍ച്ച് വിംഗ് പ്രൊഫസര്‍ ഇന്‍ ചാര്‍ജുമായ ഡോ. ഇമ്മാനുവല്‍ തോമസ് അദ്ധ്യക്ഷത വഹിച്ചു.
മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഭിന്നശേഷി മേഖലയില്‍ സൈക്കോതെറാപ്പിയുടെ പങ്കിനെക്കുറിച്ചും കേരള സര്‍വകലാശാല സൈക്കോളജി വിഭാഗം മുന്‍ മേധാവി ഡോ. ജസീര്‍ ജബ്ബാര്‍, കേരള സര്‍വകലാശാല സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമായ ഡോ. സുജിത് ബാബു എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
യൂണിവേഴ്‌സിറ്റി കോളേജ് കാര്യവട്ടം ക്യാമ്പസ്, ഗവ.വിമെന്‍സ് കോളേജ്, എസ്.എന്‍ കോളേജ്, ചെമ്പഴന്തി എന്നിവിടങ്ങളിലെ സൈക്കോളജി വിഭാഗം വിദ്യാര്‍ത്ഥികള്‍ സെമിനാറില്‍ പങ്കെടുത്തു. ഡി.എ.സി ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ നായര്‍ സ്വാഗതവും മാജിക് പ്ലാനറ്റ് പ്രൊമോഷന്‍ ഹെഡ് ജ്രിജോ പി ജോര്‍ജ് നന്ദിയും പറഞ്ഞു.