
*
ന്യൂഡൽഹി : എസ്. ഐ. ആർ വിഷയത്തിൽ ഇലക്ഷൻ കമ്മീഷനെതിരെ രാജ്യവ്യാപകമായി 'ഇന്ത്യാ സഖ്യം' സംഘടിപ്പിക്കുന്ന പ്രതിഷേധ സമരങ്ങൾക്ക് റിപ്പബ്ലിക്കൻ കോൺഗ്രസ് പാർട്ടി പിന്തുണ പ്രഖ്യാപിച്ചു. പാർട്ടിയുടെ ദേശീയ പ്രസിഡണ്ട് രാജീവ് ജോസഫ് വാർത്താ കുറിപ്പിലൂടെയാണ് പിന്തുണ പ്രഖ്യാപിച്ചത്.

രാജ്യത്ത് വർദ്ധിച്ചുവരുന്ന തൊഴിൽ ഇല്ലായ്മ പരിഹരിക്കുന്നതിനും ദാരിദ്ര്യ നിർമ്മജ്ജനം നടപ്പിലാക്കുന്നതിനും, ഒരു വീട്ടിൽ ഒരാൾക്കെങ്കിലും സർക്കാർ ജോലി ഉറപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട്, കഴിഞ്ഞ ഏപ്രിൽ 14 ന് ഡെൽഹിയിൽ തുടക്കം കുറിച്ച രാഷ്ട്രീയ മുന്നേറ്റമാണ് റിപ്പബ്ലിക്കൻ കോൺഗ്രസ് പാർട്ടി. ഇന്ത്യയിൽ എല്ലാ സംസ്ഥാങ്ങളിലും പാർട്ടിയുടെ സംസ്ഥാനതല പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.