
ഇബി-5 ഇമിഗ്രന്റ് ഇൻവെസ്റ്റർ പ്രോഗ്രാമിലെ ഫീസ് യുഎസ് കുത്തനെ കയറ്റി. ചില അപേക്ഷകൾക്ക് ഇരട്ടിയിലധികമായി. യുഎസിൽ പണം നിക്ഷേപിച്ചു സ്ഥിര താമസമാക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് ഇതു പ്രശ്നമുണ്ടാക്കിയേക്കാം.
യുഎസ് സി ഐ എസ് ചൊവാഴ്ച്ച പ്രഖ്യാപിച്ച പുതിയ നിരക്കുകൾ നവംബർ 30നാണു നിലവിൽ വരിക.
സ്റ്റാൻഡ്എലോൺ നിക്ഷേപങ്ങൾക്ക് ഉപയോഗിക്കുന്ന ഫോം I-526നു ഇനി ഫീസ് $7,615 ആവും. നിലവിൽ $3,675 ആയിരുന്നു.
ഫോം I-526E അപേക്ഷയ്‌ക്കു $3,675ൽ നിന്ന് $7,850 ആയി ഉയരും.
ഫോം I-956 അപേക്ഷയ്ക്ക് $17,795ൽ നിന്നു $44,115 ആയാണ് ഉയരുക.
ഇബി-5 പ്രോഗ്രാമിന്റെ ചെലവിന് ആവശ്യമായ തുക ലഭിക്കാനാണ് നിരക്കുകൾ ഉയർത്തിയതെന്നു യുഎസ് സി ഐ എസ് പറഞ്ഞു. 1990ൽ കോൺഗ്രസ് ഇബി-5 പ്രോഗ്രാം ആരംഭിച്ചതു യുഎസിൽ വിദേശ നിക്ഷേപം ആകർഷിക്കാനും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനുമാണ്.
US doubles key EB-5 investor visa fees