Image

യുഎസ് വിസയ്ക്കു ഏറ്റവുമധികം കാത്തിരിക്കുന്ന 10 രാജ്യങ്ങളിൽ ഇന്ത്യ ഏഴാമത് (പിപിഎം)

Published on 30 September, 2026
യുഎസ് വിസയ്ക്കു ഏറ്റവുമധികം കാത്തിരിക്കുന്ന 10 രാജ്യങ്ങളിൽ ഇന്ത്യ ഏഴാമത് (പിപിഎം)

ഏറ്റവും കൂടുതൽ കാലം യുഎസ് വിസയ്ക്കു കാത്തുനിൽക്കുന്നവരിൽ ഇന്ത്യക്കാരും ഉൾപെടുന്നുവെന്നു സെപ്റ്റംബർ 28നു പുറത്തുവന്ന ഫെഡറൽ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. 2025 സാമ്പത്തിക വർഷത്തിൽ യുഎസ് വിസിറ്റർ വിസയ്ക്ക് അപേക്ഷിച്ച ഇന്ത്യക്കാർ ഇന്റർവ്യൂ കിട്ടാൻ ശരാശരി 346 ദിവസം കാത്തു നിൽക്കേണ്ടി വന്നു. കോവിഡ് മഹാമാരിക്കു മുൻപ് ശരാശരി 42 ദിവസം ആയിരുന്നു കാത്തിരിപ്പ്. 

ഇന്ത്യയിലെ യുഎസ് കോൺസുലർ സ്റ്റാഫ് വിസ അപേക്ഷകൾ കൈകാര്യം ചെയ്യാൻ അപര്യാപ്തമാണെന്നു ഗവൺമെൻറ് അക്കൗണ്ടബിലിറ്റി ഓഫിസ് പറയുന്നു.

2025ൽ ഇന്ത്യയിൽ നോൺ-ഇമിഗ്രന്റ് വിസയ്ക്കു 1,455,255 അപേക്ഷകൾ ലഭിച്ചു. വിവിധ യുഎസ് കോൺസുലർ ഓഫിസുകളിലായി 68  ഓഫിസർമാരാണ് അവ കൈകാര്യം ചെയ്യാൻ ഉണ്ടായിരുന്നത്. അതായത് ഒരു ഓഫിസർ കൈകാര്യം ചെയ്തത്  21,401 അപേക്ഷകൾ.

ചൈനയിൽ യുഎസ് വിസിറ്റ് വിസയ്ക്കുള്ള കാത്തിരിപ്പ് 34 ദിവസമാണ്. ബ്രസീലിൽ 32 ദിവസവും. സ്റ്റാഫ് കുറവുള്ള മെക്സിക്കോയിലും കാത്തിരിപ്പു ദീർഘമാണ്: 283 ദിവസം.

ഏറ്റവും നീണ്ട കാത്തിരിപ്പു വേണ്ടി വരുന്ന 10 രാജ്യങ്ങളിൽ ഏഴാമതാണ് ഇന്ത്യ.

India Among Countries With Longest Visa Interview Waits

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക