Image

സിഎംആർഎൽ- എക്‌സാലോജിക് ഇടപാട്; ഡയറി കുറിപ്പിന്റെ മാത്രം അടിസ്ഥാനത്തില്‍ കേസെടുക്കാനാവില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

Published on 29 September, 2026
സിഎംആർഎൽ- എക്‌സാലോജിക് ഇടപാട്; ഡയറി കുറിപ്പിന്റെ മാത്രം അടിസ്ഥാനത്തില്‍ കേസെടുക്കാനാവില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

തിരുവനനന്തപുരം: എക്‌സാലോജിക്, ഹാവാല ഇടപാടുകളില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകള്‍ ടി. വീണയ്ക്കും ഭര്‍ത്താവും മുന്‍മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസിനും എതിരെ ഇ.ഡി കത്തില്‍ കേസെടുക്കണമെന്ന ഹര്‍ജിയില്‍ എഫ്.ഐ.ആർ ഇടേണ്ടത് വിജിലന്‍സെന്ന് ഹൈക്കോടതി. കേസിലെ വാദത്തിനിടെയാണ് കോടതിയുടെ പരാമര്‍ശം.

കേസെടുക്കണമെന്ന ഇ.ഡി ആവശ്യത്തില്‍ സര്‍ക്കാര്‍ എതിര്‍പ്പ് ആവര്‍ത്തിച്ചു. ഡയറി കുറിപ്പിന്റെ മാത്രം അടിസ്ഥാനത്തില്‍ കേസെടുക്കാനാവില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. അതേസമയം, മൊഴികള്‍ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസെടുക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഇ.ഡി ഇന്നും നിലപാടെടുത്തു.

കേസെടുക്കാന്‍ മൊഴി ആവശ്യമില്ലെന്നും ഇ.ഡി കോടതിയിൽ വ്യക്തമാക്കി. മൊഴി പകര്‍പ്പ് നല്‍കാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. പൊലീസ് ആവശ്യപ്പെട്ടാല്‍ മൊഴിപ്പകര്‍പ്പ് നല്‍കാമെന്ന് ഇ.ഡിയും കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നും ഇ.ഡിയുടെ കത്തില്‍ എഫ്‌.ഐ.ആര്‍ ഇടാന്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് കെ.എം ഷാജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് എ. ബദറുദ്ദീന്‍ പരിഗണിച്ചത്. കേസ് കോടതി വിധി പറയാന്‍ മാറ്റി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക