Image

ഏഷ്യൻ ഗെയിംസ്: 4x400 വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര സ്വർണം

Published on 29 September, 2026
ഏഷ്യൻ ഗെയിംസ്: 4x400 വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര സ്വർണം

ഏഷ്യൻ ഗെയിംസ് വനിതാ റിലേയിൽ ഇന്ത്യയ്ക്കു സ്വർണം. 4x400 മീറ്റർ റിലേയിൽ 3:29.69 മിനിറ്റിൽ ഫിനിഷ് ചെയ്താണ് ഇന്ത്യ ചരിത്രം കുറിച്ചത്. അത്‍ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. കിരൺ, മചെതിര പൂവമ്മ, പ്രാചി, വിദ്യ രാംരാജ് എന്നിവരടങ്ങിയ ടീമാണ് ചരിത്ര സ്വർണത്തിലേക്ക് ഓടിയെത്തിയത്. 400 മീറ്റർ റിലേയിൽ ബഹ്റൈൻ വെള്ളിയും ചൈന വെങ്കലവും സ്വന്തമാക്കി.

5000 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ ഗുൽവീർ സിങ് വെങ്കലം നേടി. നേരത്തേ 1500 മീറ്ററിലും 10,000 മീറ്ററിലും വെള്ളി നേടിയ ഗുൽവീറിന്റെ മൂന്നാം മെഡലാണിത്. 4x100 മീറ്റർ മിക്സഡ് റിലേയിൽ ഇന്ത്യ വെങ്കലവും സ്വന്തമാക്കി. 41.06 സെക്കൻഡെന്ന ദേശീയ റെക്കോർഡ് തിരുത്തിക്കുറിച്ച പ്രകടനവുമായാണ് ഇന്ത്യയുടെ വെങ്കലനേട്ടം. ഗുർവീന്ദർ സിങ്, സ്നേഹ, അനിമേഷ് കുജൂർ, ഹരിത ഭദ്ര എന്നിവരാണ് മിക്സഡ് റിലേയിൽ മത്സരിച്ചത്. വനിതാ ഹൈജംപിൽ ഇന്ത്യയുടെ പൂജ സിങ് വെങ്കലം വിജയിച്ചു.

 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക