Image

ഡൽഹിയിൽ കെട്ടിടം തകർന്ന് വീണ് മലയാളി മരിച്ചു

Published on 29 September, 2026
ഡൽഹിയിൽ കെട്ടിടം തകർന്ന് വീണ് മലയാളി മരിച്ചു

ന്യൂഡൽഹി: ഡൽഹിയിലെ ദിൽഷാദ് ഗാർഡനിലെ താഹിർപുരിൽ കെട്ടിടം തകർന്ന് വീണ് മലയാളി മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് 4.30നാണ് സംഭവം.

താഹിർപുർ നിവാസിയായ പാലക്കാട് സ്വദേശി സതീശൻ ആണ് മരിച്ചത്. കെട്ടിടാവിഷ്ടങ്ങൾക്കിടയിൽ നിന്ന് സതീശനെ ഉടൻ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ദിൽഷാദ് ഗാർഡനിലെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. 

അപകടമുണ്ടായ കെട്ടിടത്തിൽ ബേക്കറി നടത്തുകയായിരുന്നു സതീശൻ. സബിതയാണ് സതീശന്‍റെ ഭാര്യ. ഡൽഹി സർവകലാശാലയിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് മകൾ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക