
റഷ്യയും യുക്രൈനും അർത്ഥമില്ലാത്ത യുദ്ധങ്ങൾ അവസാനിപ്പിക്കാൻ ഒന്നിച്ചിരുന്നു ചർച്ച നടത്തണമെന്നു ലിയോ പതിന്നാലാമൻ മാർപാപ്പ നിർദേശിച്ചു. യുദ്ധങ്ങൾ ഒഴിവാക്കണമെന്നു സഭ ലോക നേതാക്കളോട് അപേക്ഷിക്കുന്നുവെന്നു മാർപാപ്പ പറഞ്ഞു.
യുദ്ധങ്ങൾക്കു വേണ്ടി പണം ചെലവഴിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫ്രാൻസിൽ അപ്പോസ്തോലിക യാത്ര അവസാനിപ്പിച്ച ശേഷം മടക്കയാത്രയിൽ മാധ്യമങ്ങളോടു സംസാരിക്കയായിരുന്നു പാപ്പാ. "സഭ പഠിപ്പിക്കുന്ന സാമൂഹ്യ പാഠം അക്രമവും വിദ്വേഷവും ആയുധങ്ങളും സർവ്വനാശമാവുന്ന യുദ്ധങ്ങളും ഒഴിവാക്കുക എന്നതാണ്."
ആയുധ നിർമാണത്തിനു കൂടുതൽ പണം ചെലവഴിക്കുന്നതിനെ പാപ്പാ വിമർശിച്ചു. യുദ്ധം വളർത്തുന്ന വ്യവസായത്തിൽ നിന്നു കുറച്ചാളുകൾക്കു മാത്രമേ അസാമാന്യ സമ്പത്തു കൈവരുന്നുള്ളൂ. "ആ ബില്യണുകൾ പട്ടിണി പരിഹരിക്കാനും വീടില്ലാത്തവർക്ക് അതുണ്ടാക്കാനും തൊഴിൽ ഇല്ലാത്തവർക്ക് അതു ലഭ്യമാക്കാനും പ്രയോജനപ്പെടുത്താം.
ചർച്ചകൾ ഒഴിവാക്കി ബലപ്രയോഗം പതിവാക്കുന്നവർ ലോകത്തെ കൂടുതൽ യുദ്ധങ്ങളിലേക്കു തള്ളി വിടുന്നു. "യുദ്ധം ചെയ്യുന്നവരെ സഭ പഠിപ്പിച്ച പോലെ നിരന്തരമായി ചർച്ചകൾക്കു വിളിച്ചിരുത്താൻ ലോകത്തിനു ചുമതലയുണ്ട്. റഷ്യയും യുക്രൈനും പോലുളള രാജ്യങ്ങളുടെ നേതാക്കളെ വിളിച്ചിരുത്തി യാതൊരു അർഥവുമില്ലാത്ത യുദ്ധം തുടരേണ്ടതില്ലെന്നു ബോധ്യപ്പെടുത്തണം.
"സഭയ്ക്കു ആരെയും നിർബന്ധിക്കാൻ ആവില്ല. പലപ്പോഴും പ്രയോജനം ഇല്ലെന്നു തോന്നിയാലും ഞങ്ങൾ സംസാരിച്ചു കൊണ്ടേയിരിക്കും, ക്ഷണിച്ചു കൊണ്ടേയിരിക്കും, തിരുവചനം പഠിപ്പിച്ചു കൊണ്ടേയിരിക്കും."
Pope urges Russia, Ukraine to end 'wars that no longer make sense'