Image

അടുത്ത വർഷത്തെ സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യം 3.5% വർദ്ധിക്കുമോ?

ഏബ്രഹാം തോമസ് Published on 29 September, 2026
അടുത്ത വർഷത്തെ സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യം 3.5% വർദ്ധിക്കുമോ?

വാഷിംഗ്ടൺ: സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങൾ ലഭിക്കുന്ന വയസായവർക്കും ശാരീരിക അവശതകൾ ഉള്ളവർക്കും ഓരോ വർഷവും അടുത്ത വർഷം സംഭവിക്കുന്ന വർദ്ധനവിനെ കുറിച്ചുള്ള കാത്തിരിപ്പ് ഒക്ടോബർ മദ്ധ്യത്തിൽ അവസാനിക്കുന്നു. ഈ ഒക്ടോബർ 14 നു 2027 ൽ സംഭവിക്കുന്ന സോഷ്യൽ സെക്യൂരിറ്റി അലവൻസിലെ വർധന പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്.

ഈ വർഷത്തെ കോസ്റ്റ ഓഫ് ലിവിങ് അലവൻസ് വർധന (സി ഓ എൽ എ) അനുസരിച്ചു 2027 ൽ മുൻപ് കണക്കാക്കിയിരുന്ന 2.8 % നെ കാൾ കൂടുതൽ വർധന ഉണ്ടായേക്കാം. ജൂലൈ, ഓഗസ്റ്റ് വിലക്കയറ്റ വിവരങ്ങളുടെ പശ്ചാത്തലത്തിൽ സി ഓ എൽ എ 3.5% മുതൽ 3.6% വരെ വർധന ഉണ്ടാകാമെന്നു കരുതുന്നു. പ്രതിമാസം സോഷ്യൽ സെക്യൂരിറ്റി ശരാശരി 2088 ഡോളർ കിട്ടുന്നവർക്കു അടുത്ത വർഷം ഓരോ മാസവും 75 ഡോളർ അധികം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ആനുകൂല്യം ഇതിൽ കുറവുമാകാം എന്ന് മുന്നറിയിപ്പും സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ പറയുന്നു.

സെപ്റ്റംബറിലെ കോള അഡ്ജസ്റ്റ് ചെയ്ത വിവരങ്ങൾ ഒക്ടോബർ 14 നാണു പുറത്തു വരിക. ഈ വിവരങ്ങൾ കൂടി കൂട്ടിച്ചേർത്താണ് 2027 ലെ സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങൾ തീർച്ചപ്പെടുത്തുക. സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന് സ്വയം കോളയോ ആനുകൂല്യം ലഭിക്കുന്നവർക്ക് നൽകേണ്ട തുകയോ നിശ്ചയിക്കാനാവില്ല. 

നിയമപരമായി ആനുകൂല്യം നിശ്ചയിക്കുന്നത് ബ്യുറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സിന്റെ ഒരു വർഷത്തെ മൂന്നാം പാദത്തിന്റെ കണക്കുകൂട്ടലാണ്. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളുടെ വിലക്കയറ്റ വിവരങ്ങൾ കൂട്ടി ഇവയുടെ ശരാശരി കണ്ടെത്തി അങ്ങനെയാണ് അടുത്ത വർഷം ജനുവരിയുടെ കോള നിശ്ചയിക്കുക.

2026 ഓഗസ്റ്റിലെ വിലക്കയറ്റം 3.4% ആയിരുന്നു. ജൂലൈയിലേയും ഈ മാസത്തേയും അതേ 3.4% ആണെന്ന് കരുതി മുന്നോട്ടു പോകുകയും ചെയ്താൽ 3.4% കോള സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യം ലഭിക്കുന്നവർക്ക് 2027 ൽ ലഭിക്കുമെന്ന് കരുതാം.
എന്നാൽ ഇങ്ങനെ ആവണമെന്നില്ല എന്ന് വാദിക്കുന്നവരും ഉണ്ട്. ജൂലൈയിലെ വിലക്കയറ്റവും ഗ്യാസ്, ഡീസൽ, ഭക്ഷ്യ സാധനങ്ങളുടെ വില എന്നിവയും കണക്കിൽ എടുക്കുമ്പോൾ 3.6% കോള വർദ്ധിക്കണമെന്നു സീനിയർ സിറ്റിസൺസ് ഗ്രൂപ്പ് പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക