Image

യുഎസ് അംബാസഡർ സെർജിയോ ഗോർ അമൃത്സറിൽ സുവർണ ക്ഷേത്രം സന്ദർശിച്ചു (പിപിഎം)

Published on 29 September, 2026
യുഎസ് അംബാസഡർ സെർജിയോ ഗോർ  അമൃത്സറിൽ സുവർണ ക്ഷേത്രം സന്ദർശിച്ചു (പിപിഎം)

ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ തിങ്കളാഴ്ച്ച അമൃത്സറിൽ സുവർണ ക്ഷേത്രം സന്ദർശിച്ചു. ബ്രിട്ടീഷ് ഭരണാധികാരികൾ കൂട്ടക്കൊല നടത്തിയ ജാലിയൻ വാലാ ബാഗിലും ഗോർ സന്ദർശനം നടത്തി.  

അദ്ദേഹത്തോടൊപ്പം 27 പേരടങ്ങുന്ന അമേരിക്കൻ സംഘവും ഉണ്ടായിരുന്നു. സിഖുകാരുടെ ഏറ്റവും പുണ്യ സ്ഥലമായ ശ്രീ ഹർമന്ദിർ സാഹിബിൽ ഗോർ ആരാധന നടത്തി. ശിരോമണി ഗുർദ്വാരാ പ്രബന്ധക് കമ്മിറ്റി അദ്ദേഹത്തെ സ്വാഗതം ചെയ്തു. 

സെനറ്റർമാരും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെട്ട പ്രതിനിധികൾ സിഖ് തിരുവെഴുത്തുകൾ അടങ്ങിയ ഗുരു ഗ്രന്ഥ സാഹിബിനു മുന്നിൽ തൊഴുതു.

യുഎസിൽ സിഖുകാർ നേരിടുന്ന പ്രശ്നങ്ങൾ ഗോർ സിഖ് നേതാക്കളുമായി ചർച്ച ചെയ്തു. മാതാപിതാക്കളുമൊത്തു ക്ഷേത്രം സന്ദർശിച്ചത് ഗോർ ഓർമിച്ചു.  

1919 ഏപ്രിൽ 13നു കുപ്രസിദ്ധമായ കൂട്ടക്കൊല നടന്ന ജാലിയൻവാലാ ബാഗിൽ സംഘം സന്ദർശനം നടത്തി. 1947ൽ വിഭജന കാലത്തു ജനങ്ങൾ അനുഭവിച്ച യാതനകൾ രേഖപ്പെടുത്തിയ പാർട്ടീഷൻ മ്യുസിയം അവർ കണ്ടു.

ക്ഷേത്രത്തിനു പുറത്തു ശിരോമണി അകാലി ദൾ ആക്റ്റിംഗ് പ്രസിഡന്റ് ഈമാൻ സിംഗിന്റെ നേതൃത്വത്തിൽ ചെറിയൊരു പ്രകടനം നടന്നു. "ഖാലിസ്ഥാൻ സിന്ദാബാദ്," "ഗോഡ് ബ്ലെസ് അമേരിക്ക" എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ അവർ മുഴക്കി.

US Ambassador Gor pays obeisance at Golden Temple 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക