
തിരുവല്ല: ഇക്കഴിഞ്ഞ വെള്ളപ്പൊക്ക ദുരിതത്തിൽ ഏറെ പ്രയാസമനുഭവിച്ച അർഹരായ കുടുംബങ്ങൾക്ക് ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ "വെള്ളപ്പൊക്ക ബാധിതർക്ക് ഒരു കൈത്താങ്ങ്" എന്ന പേരിൽ സഹായവിതരണം നൽകി.
ഐപിസി എബനേസർ വേങ്ങൽ സഭാഹാളിൽ നടന്ന സഹായ വിതരണം അഡ്വ.വർഗ്ഗീസ് മാമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ബിനോയ് മാത്യു അധ്യക്ഷനായിരുന്നു.
ജനപ്രതിനിധികളായ ഈപ്പൻ കുര്യൻ , സോമൻ താമരചാലിൽ, സാബു ഐസക്ക് , റോയ് വറുഗീസ്,
ചാക്കോ കെ. തോമസ്, നിബു വെള്ളവന്താനം,
സജി മത്തായി കാതേട്ട്, സന്ദീപ് വിളമ്പുകണ്ടം, ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർ അജു അലക്സ്, പാസ്റ്റർ മാത്യൂസ് ജോർജ്ജ് (UK), എം.ജി മാത്തുണി , അലക്സാണ്ടർ തോമസ്, സരോഷ് കെ. എസ് എന്നിവരും പ്രസംഗിച്ചു.