Image

ലോങ് ജമ്പിൽ മലയാളിതാരത്തിന് അഭിമാനനേട്ടം; മുരളി ശ്രീശങ്കറിന് വെള്ളിമെഡൽ

Published on 28 September, 2026
ലോങ് ജമ്പിൽ മലയാളിതാരത്തിന് അഭിമാനനേട്ടം; മുരളി ശ്രീശങ്കറിന് വെള്ളിമെഡൽ

നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് ലോങ് ജമ്പ് മത്സരത്തിൽ ഇന്ത്യക്കായി തിളക്കമാർന്ന നേട്ടം സ്വന്തമാക്കി മലയാളി താരം മുരളി ശ്രീശങ്കർ. മത്സരത്തിൽ 8.07 മീറ്റർ ദൂരം പിന്നിട്ടാണ് ശ്രീശങ്കർ അഭിമാനകരമായ വെള്ളിമെഡൽ സ്വന്തമാക്കിയത്. തന്റെ രണ്ടാം ശ്രമത്തിലാണ് താരം ഈ മികച്ച ദൂരം താണ്ടിയത്. ചൈനയുടെ ഷി യുഹാവു സ്വർണവും (8.17 മീറ്റർ), ഉസ്‌ബെകിസ്താന്റെ അൻവറോവ് വെങ്കലവും (8.06 മീറ്റർ) കരസ്ഥമാക്കി.

നാലാം ശ്രമത്തിനിടയിൽ പരിക്കേറ്റതിനെ തുടർന്ന് ശ്രീശങ്കറിന് മത്സരത്തിൽ നിന്ന് പിന്മാറേണ്ടി വന്നിരുന്നു. എങ്കിലും കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും വെള്ളി നേടിയിട്ടുള്ള താരം, തുടർച്ചയായ രണ്ടാം തവണയാണ് ഏഷ്യൻ ഗെയിംസ് പോഡിയത്തിൽ തിളങ്ങുന്നത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിലും കോമൺവെൽത്ത് ഗെയിംസിലും ഇതിനകം മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്  ശ്രീശങ്കർ. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക