Image

നവംബർ 3നു മുൻപ് ഇറാനെ വീണ്ടും ആക്രമിച്ചേക്കാം എന്നു ട്രംപ് (പിപിഎം)

Published on 28 September, 2026
നവംബർ 3നു മുൻപ് ഇറാനെ വീണ്ടും ആക്രമിച്ചേക്കാം എന്നു ട്രംപ് (പിപിഎം)

ഇറാനുമായുള്ള യുദ്ധം വേഗത്തിൽ തീരുമെന്നും നവംബർ 3 ഇടക്കാല തിരഞ്ഞെടുപ്പിനു മുൻപ് ഇറാനിൽ വീണ്ടും ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നും പ്രസിഡന്റ് ട്രംപ് ഞായറാഴ്ച്ച പറഞ്ഞു.

അതേ സമയം, ഇറാനുമായി വീണ്ടും ചർച്ച നടത്താൻ നീക്കമുണ്ടെന്നും ട്രംപ് സൂചിപ്പിച്ചു.

യുഎസിൽ ഇന്ധന വിലകൾ ഭീമമായി ഉയർന്നത് തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാക്കുമെന്ന ആശങ്കയ്ക്കിടയിൽ, യുദ്ധം തീരുമ്പോൾ എണ്ണ വില കുത്തനെ വീഴുമെന്നു ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. 

യുദ്ധത്തിന്റെ പ്രധാന ലക്‌ഷ്യം ഇറാന് അണ്വായുധം നിഷേധിക്കുക എന്നതാണെന്ന് അദ്ദേഹം ഫോക്സ് ന്യൂസിൽ ആവർത്തിച്ചു.

സൈനിക നടപടിക്കു പുറമെ സാമ്പത്തിക നടപടികളും ഇറാനെതിരെ വിജയം കണ്ടുവെന്നു ട്രംപ് അവകാശപ്പെട്ടു.

Pre-midterm strikes on Iran 'possible:' Trump

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക