Image

2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാം; സ്റ്റേ അനുവദിക്കാതെ സുപ്രീം കോടതി

Published on 28 September, 2026
2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാം; സ്റ്റേ അനുവദിക്കാതെ സുപ്രീം കോടതി

ഡൽഹി: 2,000 രൂപയ്ക്ക് മുകളിലുള്ള നിർദ്ദിഷ്ട വ്യാപാരി ഇടപാടുകൾക്ക് 'മെർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്' (എം.ഡി.ആർ) ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന് സ്റ്റേ അനുവദിക്കാതെ സുപ്രീം കോടതി. പുതിയ യു.പി.ഐ ഫീസ് ചട്ടക്കൂടിനെ ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.

സെപ്റ്റംബർ 15 നാണ് യു.പി.ഐ ഇടപാടുകൾക്ക് എം.ഡി.ആർ ഏർപ്പെടുത്താനുള്ള തീരുമാനം കേന്ദ്രം പ്രഖ്യാപിച്ചത്. ഡിജിറ്റൽ ഇടപാടുകൾ സുഗമമാക്കാൻ സഹായിക്കുന്ന ബാങ്കുകൾ, പേയ്‌മെന്റ് സേവന ദാതാക്കൾ, തേർഡ് പാർട്ടി ആപ്പുകൾ എന്നിവർക്ക് വ്യാപാരികൾ നൽകേണ്ട സർവീസ് ചാർജ്ജാണ് എം.ഡി.ആർ.

ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന വ്യവസ്ഥയനുസരിച്ച്, 2,000 രൂപയ്ക്ക് മുകളിൽ ഉപഭോക്താക്കൾ വ്യാപാരികൾക്ക് നൽകുന്ന തുകയ്ക്ക് 0.4 ശതമാനം നിരക്കിൽ (ചില ഇളവുകളോടെ) ഫീസ് ഈടാക്കും. ഈ തുക വ്യാപാരികൾ നൽകേണ്ടതാണെന്നും യു.പി.ഐ ഇടപാട് നടത്തുന്ന ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് ഈടാക്കാനുള്ളതല്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

എം.ഡി.ആർ തുക ഉപഭോക്താക്കളിലേക്ക് കൈമാറുന്നില്ലെന്ന് ബാങ്കുകൾ ഉറപ്പുവരുത്തണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക