Image

ജി സുധാകരൻ ബുദ്ധിമാനായ കമ്യൂണിസ്റ്റ്; കൊടുംചതി ചെയ്യുമെന്നു കരുതിയില്ല; സിപിഎം ജില്ലാ സെക്രട്ടറി

Published on 28 September, 2026
 ജി സുധാകരൻ ബുദ്ധിമാനായ കമ്യൂണിസ്റ്റ്; കൊടുംചതി ചെയ്യുമെന്നു കരുതിയില്ല; സിപിഎം ജില്ലാ സെക്രട്ടറി

ആലപ്പുഴ: ജി സുധാകരൻ ബുദ്ധിമാനായ കമ്യൂണിസ്റ്റാണെന്ന് ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ. മുതിർന്ന നേതാവ് എന്ന നിലയിൽ പാർട്ടിക്കൊപ്പം നിർത്താനാണ് ശ്രമിച്ചത്. എന്നാൽ ജി സുധാകരനെപ്പോലെ ഒരു നേതാവ് ഇങ്ങനെയൊരു കൊടുംചതി ചെയ്യുമെന്നു കരുതിയില്ലെന്നും നാസർ പറഞ്ഞു.

''ജി സുധാകരന്‍ ബുദ്ധിമാനായ കമ്മ്യൂണിസ്റ്റാണ്. അവസരവാദ സമീപനം സ്വീകരിച്ചു. അതുകൊണ്ടാണ് പാര്‍ട്ടി അംഗത്വം പുതുക്കാത്തത്. അതുകൊണ്ട് പാര്‍ട്ടിക്ക് നടപടി എടുക്കാന്‍ പറ്റിയില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മെമ്പര്‍ഷിപ്പ് പുതുക്കുന്നില്ലെന്ന് പറഞ്ഞു. പാര്‍ലമെൻ്ററി വ്യാമോഹം മൂത്തു. സ്വതന്ത്രനൊക്കെയാണെന്നാണ് പറഞ്ഞത്. പക്ഷേ കോണ്‍ഗ്രസിൻ്റെയും ബിജെപിയുടെയും വോട്ട് പിടിച്ചു,'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എൽഡിഎഫിനുണ്ടായ കനത്ത പരാജയത്തിനു കാരണം സംഘടനാദൗർബല്യമാണെന്ന് പരസ്യമായി ഏറ്റുപറഞ്ഞാണ് ജി സുധാകരനെ വിമർശിച്ചത്. രണ്ടു ദിവസമായി നടന്ന വിശാല ജില്ലാ കമ്മിറ്റിയോഗത്തിൻ്റെ തീരുമാനങ്ങൾ വിശദീകരിച്ച ജില്ലാ സെക്രട്ടറി ജില്ലയിലെ ഗുരുതരമായ സംഘടനാപ്രശ്‌നങ്ങളാണ് തുറന്നുസമ്മതിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക