Image

ഇന്ത്യയിൽ നിന്നുള്ള പല മരുന്നുകൾക്കും യുഎസ് ഇറക്കുമതി തീരുവ ഒഴിവാക്കി (പിപിഎം)

Published on 28 September, 2026
 ഇന്ത്യയിൽ നിന്നുള്ള പല മരുന്നുകൾക്കും യുഎസ് ഇറക്കുമതി തീരുവ ഒഴിവാക്കി (പിപിഎം)

ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന പലയിനം ഔഷധങ്ങൾക്കും യുഎസ് ഇറക്കുമതി തീരുവ പൂർണമായും ഒഴിവാക്കി. യുഎസ് ഏറ്റവുമധികം ഔഷധങ്ങൾ വാങ്ങുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.

യുഎസ് കോമേഴ്‌സ് ഡിപ്പാർട്മെന്റ് പ്രസിദ്ധീകരിച്ച പട്ടികയിൽ 100% വരെ തീരുവ പല മരുന്നുകൾക്കും ചുമത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള എല്ലാ മരുന്നുകൾക്കും ഒഴിവില്ല താനും. ഒഴിവ് അനുവദിച്ച മരുന്നുകളുടെയും ഔഷധ ഘടകങ്ങളുടെയും പേരുകൾ എടുത്തു പറയുന്നുണ്ട്. ന്യൂക്ലിയർ മെഡിസിൻ, ഫെർട്ടിലിറ്റി ഡ്രഗ്സ്, സെൽ തെറാപ്പി, ജീൻ തെറാപ്പി എന്നിങ്ങനെയുള്ള വിഭാഗങ്ങളിലാണ് തീരുവ ഒഴിവ്. 
   
പേറ്റന്റ് ഉള്ള മരുന്നുകൾക്ക് ഏപ്രിലിൽ പ്രസിഡന്റ് ട്രംപ് 100% തീരുവ അടിച്ചിരുന്നു.

ജനറിക് മരുന്നുകൾക്ക് ഇളവുണ്ട്. ഇന്ത്യയിൽ നിന്ന് ഇവ വൻ തോതിൽ വരുന്നുണ്ട്. അമേരിക്കൻ ആരോഗ്യ രക്ഷയ്ക്ക് ഈ മരുന്നുകൾ വ്യാപകമായി ഉപയോഗിക്കുന്നു.

യുഎസ് ആശുപത്രികളും ഫാര്മസികളും ഉപയോഗിക്കുന്ന ഔഷധ ഘടകങ്ങളും ഇന്ത്യ കയറ്റുമതി ചെയ്യുന്നു. യുഎസ്-ഇന്ത്യ സാമ്പത്തിക പങ്കാളിത്തത്തിൽ ഔഷധങ്ങൾ അതുകൊണ്ടു പ്രധാന ഘടകമായി.

India gets US speciality-drug tariff relief

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക