Image

9/11 ആക്രമണത്തിൽ മരിച്ച ഇന്ത്യക്കാരെ ഓർമിച്ചു മോദി, ഭീകരരെ വിടില്ലെന്നു താക്കീത് (പിപിഎം)

Published on 27 September, 2026
9/11 ആക്രമണത്തിൽ മരിച്ച ഇന്ത്യക്കാരെ ഓർമിച്ചു മോദി, ഭീകരരെ വിടില്ലെന്നു താക്കീത് (പിപിഎം)

അമേരിക്കയ്ക്കു നേരെ 2001 സെപ്റ്റംബർ 11നു നടന്ന അൽ ഖയ്ദ ഭീകരാക്രമണത്തിൽ അമേരിക്കക്കാർ കഴിഞ്ഞാൽ ഏറ്റവുമധികം കൊല്ലപ്പെട്ടത് ഇന്ത്യക്കാരാണെന്നു ഓർമിച്ചു കൊണ്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരകളായവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു. ഞായറാഴ്ച്ച തന്റെ 'മൻ കി ബാത്ത്' പരിപാടിയിൽ സംസാരിക്കയായിരുന്നു മോദി.

ആക്രമണത്തിന്റെ 25ആം വാർഷികമാണ് ഈ വർഷം കണ്ടതെന്നു അദ്ദേഹം ഓർമിച്ചു. 2014ൽ പ്രധാനമന്ത്രിയായ ശേഷം ന്യൂ യോർക്ക് സന്ദർശിച്ചപ്പോൾ മരിച്ചവർക്കു ആദരാഞ്ജലി അർപ്പിക്കാൻ കഴിഞ്ഞു.  

വെള്ളിയാഴ്ച്ച യുഎൻ പൊതുസഭയിൽ പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രസംഗത്തിനു മറുപടി പറയുമ്പോൾ ഒസാമ ബിൻ ലാദനു പാക്കിസ്ഥാൻ അഭയം നൽകിയതു ഇന്ത്യൻ പ്രതിനിധി പെറ്റാൽ ഗെഹ്‌ലോട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

മോദിയും പാക്കിസ്ഥാന്റെ ഭീകരബന്ധം ഓർമിച്ചു. 2016ൽ പാക്കിസ്ഥാനിലെ ഭീകര താവളങ്ങൾക്കെതിരെ  നടത്തിയ ആക്രമണങ്ങൾ അദ്ദേഹം അനുസ്മരിച്ചു.  

"ലോകം അമ്പരന്ന കൃത്യതയോടെയാണ് നമ്മുടെ ധീരജവാന്മാർ അതിർത്തി കടന്നു ചെന്ന് ആക്രമണം നടത്തിയത്. ഭീകരരെ നമ്മൾ വെറുതെ വിടില്ല.

"ഭീകരാക്രമണത്തിന്റെ മുറിവുകൾ ഇന്ത്യയ്ക്കു  ദീർഘകാലമായി ഏറ്റിട്ടുണ്ട്.  2008 സെപ്റ്റംബർ 13നാണു ഡൽഹി സ്ഫോടന പരമ്പരയിൽ നിരവധി നിരപരാധികൾ കൊല്ലപ്പെട്ടു. അതിനു ആഴ്ച്ചകൾക്കു മുൻപാണ് 26/11നു മുംബൈ ആക്രമണം ഉണ്ടായത്."

Modi salutes Indian victims of 9/11

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക