Image

ഏഷ്യൻ ഗെയിംസ്: ലോങ്ജംപിൽ മലയാളി താരം ആൻസി സോജന് വീണ്ടും വെള്ളി

Published on 27 September, 2026
ഏഷ്യൻ ഗെയിംസ്: ലോങ്ജംപിൽ മലയാളി താരം ആൻസി സോജന് വീണ്ടും വെള്ളി

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ലോങ്ജംപിൽ ഇന്ത്യയുടെ ദേശീയ റെക്കോർഡ് ഉടമയായ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ. അഞ്ജു ബോബി ജോർജ്ജിന് ശേഷം ഏഷ്യൻ ഗെയിംസ് വനിതാ ലോങ്ജംപിൽ രണ്ടു മെഡലുകൾ സ്വന്തമാക്കുന്ന ഇന്ത്യൻ വനിതയെന്ന ചരിത്രനേട്ടവും ഇതോടെ ആൻസി സ്വന്തം പേരിൽ കുറിച്ചു.

ഫൈനലിൽ 6.53 മീറ്റർ ദൂരം ചാടിയാണ് ആൻസി വെള്ളി മെഡലിലേക്ക് എത്തിയത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും ഇതേ ഇനത്തിൽ വെള്ളി സ്വന്തമാക്കിയ ആൻസിയുടെ തുടർച്ചയായ രണ്ടാം മെഡലാണിത്. അതേസമയം, ഇരട്ട മെഡലും സുവർണ്ണ നേട്ടവും കൈയെത്തും ദൂരത്ത് നിന്നാണ് ഇന്ത്യക്ക് നഷ്ടമായത്. അവസാന റൗണ്ട് ജംപിൽ ചൈനീസ് താരങ്ങൾ നടത്തിയ അവിശ്വസനീയ കുതിപ്പാണ് ഇന്ത്യക്ക് കനത്ത നിരാശ സമ്മാനിച്ചത്.

അവസാന റൗണ്ട് ജംപുകൾക്ക് മുൻപ് വരെ ആൻസി സോജൻ സ്വർണ്ണ മെഡൽ സ്ഥാനത്തും ഇന്ത്യൻ താരമായ ശൈലി സിംഗ് വെങ്കല മെഡൽ സ്ഥാനത്തുമായിരുന്നു. എന്നാൽ അവസാന ശ്രമമായ ആറാം ജംപിൽ ചൈനയുടെ മെങ്‌യി ടാൻ 6.46 മീറ്റർ ദൂരം കണ്ടെത്തി ശൈലിയെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. തൊട്ടുപിന്നാലെ 6.55 മീറ്റർ ചാടിയ ചൈനീസ് താരം ഹുവാങ് വൈ ആൻസിയെ മറികടന്ന് സ്വർണ്ണവും പിടിച്ചെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക