Image

'കണ്ടാൽ പെൺകുട്ടിയാണെന്ന് തോന്നുന്നില്ലല്ലോ?’: പ്രിയദർശിനി ബസിൽ വിദ്യാർഥിനിക്ക് കണ്ടക്ടറുടെ അവഹേളനം; പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി

Published on 27 September, 2026
'കണ്ടാൽ പെൺകുട്ടിയാണെന്ന് തോന്നുന്നില്ലല്ലോ?’: പ്രിയദർശിനി ബസിൽ വിദ്യാർഥിനിക്ക് കണ്ടക്ടറുടെ അവഹേളനം; പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി

സഹപാഠികൾക്കൊപ്പം കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസിൽ കയറിയ വിദ്യാർഥിനിയെ അധിക്ഷേപിച്ച കണ്ടക്ടർക്കെതിരെ പൊലീസ് കേസെടുക്കും. എറണാകുളം പറവൂരിൽ കഴിഞ്ഞ ദിവസമാണ് പെൺകുട്ടി അധിക്ഷേപത്തിനു ഇരയായത്. പഠനം കഴിഞ്ഞ് സഹപാഠികൾക്കൊപ്പം ബസിൽ കയറിയ പെൺകുട്ടിയോട് ടിക്കറ്റിനു പണം ആവശ്യപ്പെടുകയും പെൺകുട്ടിയാണെന്ന് പറഞ്ഞപ്പോൾ അധിക്ഷേപിച്ചു എന്നുമാണ് പരാതി.
അഞ്ച് വിദ്യാർഥിനികൾ യാത്ര ചെയ്യാൻ കയറിയ കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസിൽ നാലു പേർക്ക് സീറോ ടിക്കറ്റ് നൽകി. അഞ്ചാമത്തെ പെൺകുട്ടിയോട് ടിക്കറ്റെടുക്കാൻ കണ്ടക്ടർ നിർബന്ധിച്ചെന്നാണ് പരാതി.

കണ്ടാൽ പെൺകുട്ടിയാണെന്ന് തോന്നുന്നില്ലെന്നും വസ്ത്രം ഊരി നോക്കാൻ കഴിയില്ലല്ലോ എന്നുമാണ് കണ്ടക്ടർ അധിക്ഷേപിച്ചത്. സഹയാത്രികരിൽ ചിലരും ഇതിനെ പിന്തുണച്ച് പെൺകുട്ടിയെ പരിഹസിച്ചു. തുടർന്ന് ബസിൽനിന്നും ഇറക്കി വിടാനും ശ്രമമുണ്ടായി. കഴിഞ്ഞ ദിവസം നടന്ന സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ഇടപെടുകയും പൊലീസ് നടപടി ആവശ്യപ്പെടുകയും ചെയ്തു. കണ്ടക്ടർക്ക് എതിരെ വകുപ്പ് തല നടപടിയും ഉടൻ ഉണ്ടായേക്കും.

അപമാനിച്ച കണ്ടക്ടർക്കെതിരേ ശക്തമായ നടപടി എടുക്കണമെന്ന് പെൺകുട്ടി പറവൂർ എസ്.എച്ച്.ഒ.യ്ക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. അടുത്തിടെ തിരുപ്പതി ക്ഷേത്രദർശനം കഴിഞ്ഞ കുട്ടിയുടെ തലമുടി വെട്ടിയ നിലയിലായിരുന്നു. കണ്ടാൽ പെൺകുട്ടിയായി തോന്നുന്നില്ലെന്ന് കണ്ടക്ടർ ആക്ഷേപിച്ചതായി പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.

കണ്ടക്ടർ ടിക്കറ്റ് നൽകി പണം ആവശ്യപ്പെട്ടപ്പോൾ സഹപാഠികൾ അടക്കം ഇതിനെ എതിർത്തപ്പോഴാണ് പെൺകുട്ടിയെ കണ്ടക്ടർ അധിക്ഷേപിച്ചത്. ബസിന്റെ പിന്നിലുണ്ടായിരുന്ന പുരുഷയാത്രക്കാരെ വിളിച്ചു ഇവളെ കണ്ടിട്ട് പെൺകുട്ടിയാണെന്ന് തോന്നുന്നുണ്ടോ എന്നും ചോദിച്ചു. പെൺകുട്ടിയാണെന്ന് നെറ്റിയിൽ എഴുതി ഒട്ടിക്കണമെന്നും പറഞ്ഞു. കണ്ടക്ടർ വഴക്കുപറഞ്ഞപ്പോൾ ഒരു യാത്രക്കാരൻ തന്നെ തല്ലാൻ ശ്രമിച്ചെന്നും പെൺകുട്ടി വെളിപ്പെടുത്തി. ബസിൽനിന്നും ഇറങ്ങാനും കണ്ടക്ടർ ആവശ്യപ്പെട്ടിരന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക