Image

സ്വകാര്യ വാഹനങ്ങളിൽ ഔദ്യോഗിക ബോർഡുവെച്ച് യാത്രചെയ്യാൻ മന്ത്രിമാർക്ക് നിയമപരമായി അനുവാദമില്ല; കെഎം ഷാജിയുടെ വാദങ്ങൾക്ക് തിരിച്ചടിയായി സർക്കാർ ഉത്തരവ്

Published on 27 September, 2026
സ്വകാര്യ വാഹനങ്ങളിൽ ഔദ്യോഗിക ബോർഡുവെച്ച് യാത്രചെയ്യാൻ മന്ത്രിമാർക്ക് നിയമപരമായി അനുവാദമില്ല; കെഎം ഷാജിയുടെ വാദങ്ങൾക്ക് തിരിച്ചടിയായി സർക്കാർ ഉത്തരവ്

സ്വകാര്യ കാർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ തനിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന മന്ത്രി കെ.എം. ഷാജിയുടെ വാദങ്ങൾ നിയമവിരുദ്ധമാണെന്ന് റിപ്പോർട്ട്. സർക്കാർ ബോർഡും ദേശീയ പതാകയും സ്വകാര്യ വാഹനത്തിൽ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണങ്ങളുണ്ടെന്ന് നിയമങ്ങളും ചട്ടങ്ങളും വ്യക്തമാക്കുന്നു. റേഞ്ച് റോവറിൽ മന്ത്രിയുടെ ഔദ്യോ​ഗിക ബോർഡ് വെച്ച് യാത്ര ചെയ്ത സംഭവത്തിൽ തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ വാദങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണഅ മോട്ടോർ വാഹന വകുപ്പിന്റെ ഉത്തരവും നിയമസഭാ രേഖകളും.

സ്വകാര്യ വാഹനങ്ങളിൽ ഔദ്യോഗിക ബോർഡുവെച്ച് യാത്രചെയ്യാൻ മന്ത്രിമാർക്ക് നിയമപരമായി അനുവാദമില്ല. സ്വകാര്യ വാഹനങ്ങളിൽ ഔദ്യോഗിക ബോർഡുവെച്ച് യാത്രചെയ്യാൻ മന്ത്രിമാർക്ക് നിയമപരമായി അനുവാദമില്ലെന്ന് വ്യക്തമാക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ ഉത്തരവും നിയമസഭാ രേഖകളും പുറത്തുവന്നു.

 രേഖകൾ പ്രകാരം, സർക്കാരിൽനിന്ന് പ്രത്യേകമായി അനുവദിക്കപ്പെട്ടതോ അല്ലെങ്കിൽ സർക്കാർ ഉത്തരവിലൂടെ നിയോഗിക്കപ്പെട്ടതോ ആയ വാഹനങ്ങളിൽ മാത്രമേ മന്ത്രിമാർക്ക് ഔദ്യോഗിക ബോർഡുവെച്ച് യാത്രചെയ്യാൻ അനുവാദമുള്ളൂ. ഗവർണർക്കോ എം.പി., എം.എൽ.എമാർക്കോ നൽകിയിട്ടുള്ള ഇളവുകൾ മന്ത്രിമാർക്കോ ജില്ലാ കളക്ടർമാർക്കോ ബാധകമല്ലെന്നും ഔദ്യോഗിക അറിയിപ്പില്ലാതെ സ്വകാര്യ ആഡംബര വാഹനങ്ങളിൽ ഔദ്യോഗിക ബോർഡ് വെക്കുന്നത് നിയമവിരുദ്ധമാണെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക