
ന്യൂ യോർക്ക്: തിരഞ്ഞെടുപ്പ് സംബന്ധമായ നിയമങ്ങൾ എക്കാലവും വിവാദം ആകുകയും കോടതി കയറുകയും ചെയ്തിട്ടുണ്ട്. വോട്ടു ചെയ്യുവാനുള്ള അവകാശം പൗരത്വം ഉള്ളവർക്കു മാത്രം ആയിരിക്കണം എന്ന പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നിർബന്ധം ആണ് സേവ് (എസ് എ വി ഇ - സിസ്റ്റമാറ്റിക് ഏലിയൻ വെരിഫിക്കേഷൻ ഫോർ എന്റൈറ്റിൽമെന്റ് പദ്ധതിക്ക് പിന്നിലുള്ളത്.
വോട്ടർമാരുടെ ഒരു ഡാറ്റാബസ് ആണിത്. വോട്ടർ ആണോ എന്ന ഇതിൽ പരിശോധിക്കാം. വോട്ടർമാരുടെ സ്വകാര്യ വിവരങ്ങൾ ശേഖരിച്ചു ഇവ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയാണ് വോട്ടവകാശം നിശ്ചയിക്കുന്നത് എന്ന ആരോപണം ഈ പദ്ധതിയുടെ പ്രഖ്യാപനം മുതൽ ഉയർന്നിരുന്നു.
സേവ് ന്റെ ഉപയോഗം ഓരോ സംസ്ഥാനത്തിന്റെയും താല്പര്യത്തിനനുസരിച്ചാകാം എന്ന് ഫെഡറൽ ഗവർമെന്റ് നിർദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഉടനെ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പുകളിൽ എല്ലാ സംസ്ഥാനങ്ങളും 'സേവ്' പാലിക്കണം എന്നില്ല. നിലവിലെ നിയമങ്ങൾ സംസ്ഥാനങ്ങൾ വോട്ടർ റോളുകളിൽ തീവ്ര പരിശോധന വേണമെന്ന് അനുശാസിക്കുന്നില്ല.
തിരഞ്ഞെടുപ്പു നടക്കുന്നതിനു 90 ദിവസങ്ങൾക്കുള്ളിൽ 'സേവ്' നടപ്പാക്കുന്നതിനെതിരെ നിയമം ഉണ്ടെന്നു ഒരു തിരഞ്ഞെടുപ്പു നിയമ വിദഗ്ധനും സെന്റർ ഫോർ എലെക്ഷൻ ഇന്നൊവോഷൻ ആൻഡ് റിസേർച് തലവൻ ഡേവിഡ് ബെക്കർ പറഞ്ഞു.
യു എസ് ഡിസ്ട്രിക്ട് ജഡ്ജ് സ്പാർക്കിൽ ഐ സൂക്കെന്ൻ നവീകരിച്ച 'സേവ്' നടപ്പാക്കുന്നതിനെതിരെ ജൂണിൽ വിധി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ യു എസ് സുപ്രീം കോടതിയിൽ നൽകിയ അപ്പീലിൽ സുപ്രീം കോടതി മൂന്നിനെതിരെ ആറ് ഭൂരിപക്ഷത്തിൽ സേവ് പദ്ധതിക്ക് അനുകൂലമായി വിധിച്ചു. ലിബറൽ ജുസ്ടിസ്‌മാരായ കേതൻജി ബ്രൗൺ ജാക്സൺ, എലീന കേഗൻ, സോണിയ സോട്ടോമേയർ എന്നിവരാണ് സേവിന് എതിരായി ന്യൂന പക്ഷ വിധി പ്രസ്താവിച്ച ജസ്റ്റിസുമാർ.
വിധി സ്വകാര്യ വിവരങ്ങൾ അപകടത്തിലാക്കുമെന്നും ആരോപണമുയർന്നു .
സേവ് പദ്ധതി ഇമിഗ്രേഷൻ നിയമത്തിന്റെ ഭാഗമായി സൃഷ്‌ടിച്ചതാണ് . 67 മില്യൺ വോട്ടർ രജിസ്ട്രേഷനുകൾ പരിശോധിച്ചു കഴിഞ്ഞു എന്ന് അധികൃതർ പറയുന്നു. വിമർശകർ ഈ നടപടി മൂലം അർഹരായവർ വോട്ടർ പട്ടികകളിൽ നിന്ന് ഒഴിവാക്കപ്പെടും എന്ന് ആശങ്ക പ്രകടിപ്പിച്ചു.
ഇതിനകം തന്നെ അർഹരായ പലരെയും ഒഴിവാക്കി കഴിഞ്ഞതായി പരാതി ഉണ്ടായി. അധികാരികൾ പറഞ്ഞത് അർഹരല്ല എന്ന് കണ്ടെത്തിയ ട്രാവിസ് കൗണ്ടിയിലെ 97 രജിസ്ട്രേഷനുകൾ വീണ്ടും പരിശോധിച്ചപ്പോൾ 10% മുതൽ 20% വരെ ഉള്ളവർ അർഹരായിരുന്നു എന്ന് കണ്ടെത്തി എന്നാണ്.