Image

അയോധ്യ സംഭാവന കൊള്ള; ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയേയും അനിൽ മിശ്രയേയും സാക്ഷിയാക്കി കുറ്റപത്രം

Published on 27 September, 2026
അയോധ്യ സംഭാവന കൊള്ള; ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയേയും അനിൽ മിശ്രയേയും സാക്ഷിയാക്കി കുറ്റപത്രം

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ രാമക്ഷേത്രം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയെ സാക്ഷിയാക്കി കുറ്റപത്രം. സാക്ഷികളിൽ അനിൽ മിശ്രയുമുണ്ട്. അയോധ്യയിലെ രാമക്ഷേത്രത്തിനുള്ള സംഭാവന കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (SIT), എട്ട് പ്രതികൾക്കെതിരെ സമർപ്പിച്ച കുറ്റപത്രത്തിൽ 133 സാക്ഷികളെ ഉൾപ്പെടുത്തിയിട്ടുണ്ട്; ശ്രീ രാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ മുൻ ഭാരവാഹികളായ ചമ്പത് റായ്, അനിൽ മിശ്ര എന്നിവരും സാക്ഷികളായി ഇതിൽ ഉൾപ്പെടുന്നു. ട്രെയിൻ യാത്രയ്ക്കിടെയാണ് ചമ്പത് റായ് വിവരമറിയുന്നത് എന്നാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രത്തിൽ പറയുന്നത്.

സംഭാവന തട്ടിപ്പ് ആരോപണം ഉയർന്നതിനെ തുടർന്ന് ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയായിരുന്ന ചമ്പത് റായിയും അംഗമായിരുന്ന അനിൽ മിശ്രയും സ്ഥാനം രാജിവെച്ചിരുന്നു. കൊള്ളയുടെ പ്രധാന ആസൂത്രകൻ അനുകൽപ് മിശ്രയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. 

പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് ഡിലീറ്റ് ചെയ്ത മൂവായിരം സന്ദേശങ്ങൾ വീണ്ടെടുത്തു. പരാതിക്കാരനായ ട്രസ്റ്റ് അംഗം കൃഷ്ണ മോഹൻ, ട്രസ്റ്റ് യോഗങ്ങളിലെ പ്രത്യേക ക്ഷണിതാവായിരുന്ന ഗോപാൽ എം. നാഗർകട്ടേ (ഗോപാൽ റാവു), പ്രദേശവാസികൾ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരും സാക്ഷിപ്പട്ടികയിലുണ്ട്.

അയോധ്യയിലെ പ്രാദേശിക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന് ഏകദേശം 74,000 പേജുകളുണ്ട്. തെളിവുകളും അനുബന്ധ രേഖകളും ഇതിനൊപ്പം എസ്‌ഐടി ഹാജരാക്കിയിട്ടുണ്ട്.

ഭണ്ഡാരം സൂക്ഷിച്ചിരിക്കുന്ന മുറിയിലെ CCTV കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന. പ്രതികൾ 105 തവണ പണം മോഷ്ടിക്കുന്നത് കണ്ടെത്തിയെന്നാണ് തൽസ്ഥിതി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എന്നാൽ വെള്ളി കട്ടികളുൾപ്പെടെ 803 വിലപ്പെട്ട സംഭാവന വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ ക്ഷേത്രം ട്രസ്റ്റിന് വീഴ്ചയുണ്ടായിട്ടില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന ഇവ അന്വേഷണ സംഘം നേരിട്ട് പരിശോധിച്ചു. രസീതുകളില്ലാത്ത 83 അമൂല്യ വസ്തുക്കൾ പ്രത്യേകം പരിശോധിക്കുകയും ചെയ്തിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക