Image

ഇന്ത്യ-കാനഡ ബന്ധങ്ങൾ മെച്ചമാക്കുമെന്നു ജയ്‌ശങ്കർ (പിപിഎം)

Published on 27 September, 2026
ഇന്ത്യ-കാനഡ ബന്ധങ്ങൾ മെച്ചമാക്കുമെന്നു ജയ്‌ശങ്കർ (പിപിഎം)

ഇന്ത്യയും കാനഡയും ബന്ധങ്ങൾ കൂടുതൽ ഉയർന്ന തലത്തിലേക്കു കൊണ്ടുപോകാൻ ആഗ്രഹിക്കുന്നുവെന്നു വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ ന്യൂ യോർക്കിൽ പ്രസ്താവിച്ചു. യുഎൻ പൊതുസഭാ സമ്മേളനത്തിന് എത്തിയ കനേഡിയൻ വിദേശകാര്യ മന്ത്രി അനിതാ ആനന്ദുമായി സംസാരിച്ച ശേഷമാണ് അദ്ദേഹം ഈ കുറിപ്പെഴുതിയത്.

എന്തെല്ലാം കാര്യങ്ങൾ ചർച്ച ചെയ്തെന്നു ഇരു ഭാഗവും വ്യക്തമാക്കിയില്ല. പുതിയ കരാറുകളൊന്നും ഉണ്ടാവുന്ന സൂചനയുമില്ല.

ആനന്ദ് 2025 ഒക്ടോബറിൽ ഇന്ത്യയിൽ വന്നപ്പോൾ ഒരു റോഡ് മാപ് പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി മാർക്ക് കാർണി ഈ വർഷം ആദ്യം ഡൽഹിയും മുംബൈയും സന്ദർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ചർച്ച നടത്തി.

India, Canada prepare to take bilateral ties to 'higher level' 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക