Image

നേപ്പാള്‍ പ്രളയ ദുരന്തം നടന്നിട്ട് ഒരു മാസം: മരണം 1,453 ആയി, കണ്ടെത്താൻ ഇനിയും 5,300 ഓളം പേർ

Published on 26 September, 2026
നേപ്പാള്‍ പ്രളയ ദുരന്തം നടന്നിട്ട്  ഒരു മാസം: മരണം 1,453 ആയി, കണ്ടെത്താൻ ഇനിയും 5,300 ഓളം പേർ

കാഠ്മണ്ഡു; നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയം ഒരു മാസം പിന്നിടുമ്പോള്‍ മരണം 1,453 ആയി. ദുരന്തത്തില്‍ 5,285 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് നാഷണല്‍ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. 

ഓഗസ്റ്റ് 26നാണ് നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിക്ക് സമീപത്തുണ്ടായ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് വടക്കന്‍, മധ്യ നേപ്പാളിലെ ഗ്രാമങ്ങളും നഗരങ്ങളും മുങ്ങിയത്. ദുരന്തത്തല്‍ ഇതുവരെ 13,795 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 1,113 പേര്‍ നുവാകോട്ട്, റസുവ, ധാംഡിങ് ജില്ലകളിലെ 21 ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക