Image

എസ്ഐആർ: എല്ലാ തീരുമാനങ്ങളും ഐകകണ്ഠ്യേന; വിവാദങ്ങള്‍ക്കിടെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

Published on 26 September, 2026
എസ്ഐആർ: എല്ലാ തീരുമാനങ്ങളും ഐകകണ്ഠ്യേന; വിവാദങ്ങള്‍ക്കിടെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂ ഡൽഹി: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയുമായി (SIR) ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി തെരഞ്ഞെടുപ്പ് കമ്മിഷണർമാർ. രാജ്യവ്യാപകമായി നടപ്പിലാക്കിയ എസ്‌ഐആർ ഉൾപ്പെടെയുള്ള എല്ലാ സുപ്രധാന തീരുമാനങ്ങളും കമ്മീഷന്‍റെ ഏകകണ്ഠമായ അനുമതിയോടെയാണ് എടുത്തതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ശനിയാഴ്ച വ്യക്തമാക്കി.

ബിഹാറിലും പശ്ചിമ ബംഗാളിലും തുടങ്ങി രാജ്യത്തുടനീളം എസ്‌ഐആർ നടപ്പിലാക്കാൻ 2025 ജൂൺ 24-നും പിന്നീട് വിവിധ ഘട്ടങ്ങളിലുമായി പുറത്തിറക്കിയ ഉത്തരവുകൾ കമ്മിഷൻ അംഗങ്ങളുടെ സമ്പൂർണ സമ്മതത്തോടെയാണെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഈ ഉത്തരവുകൾ 2026 മെയ് 27-ന് സുപ്രീം കോടതി ശരിവച്ചിട്ടുള്ളതുമാണ്.

നടപടികളിൽ വോട്ടർമാർക്കുള്ള ബുദ്ധിമുട്ടുകൾ ലഘുവാക്കാൻ പുതിയ ഇളവുകളും കമ്മിഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. വിവരങ്ങളിൽ പൊരുത്തക്കേടുകളുള്ളതിനാൽ നോട്ടീസ് ലഭിക്കുന്ന വോട്ടർമാർ ഇനി മുതൽ ഇലക്റ്ററൽ രജിസ്ട്രേഷൻ ഓഫിസർക്കു (ERO) മുന്നിൽ നേരിട്ട് ഹാജരാകേണ്ടതില്ല. ബൂത്ത് ലെവൽ ഓഫിസർമാർ (BLO) നേരിട്ട് വോട്ടർമാരുടെ വീടുകളിലെത്തി രേഖകൾ ശേഖരിച്ച് ഓൺലൈനായി (ECINet) അപ്‌ലോഡ് ചെയ്യും. അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ ഓൺലൈനായി തെളിവെടുപ്പ് നടത്തുകയുള്ളൂ.

ഡൽഹി, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടിയിട്ടുണ്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക