Image

തൃശൂർപൂരം വെടിക്കെട്ട്; വടക്കുന്നാഥ ക്ഷേത്രത്തിന് ബലക്ഷയം ഉണ്ടായോ എന്ന് പരിശോധിക്കാൻ വിദഗ്ധസംഘം

Published on 26 September, 2026
തൃശൂർപൂരം വെടിക്കെട്ട്; വടക്കുന്നാഥ ക്ഷേത്രത്തിന് ബലക്ഷയം ഉണ്ടായോ എന്ന്  പരിശോധിക്കാൻ വിദഗ്ധസംഘം

കൊച്ചി: ചരിത്രപ്രസിദ്ധമായ തൃശൂർ പൂരത്തോടനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ട് തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിന്റെ ബലക്ഷയത്തിന് കാരണമാകുന്നുണ്ടോയെന്ന് പരിശോധന. ക്ഷേത്രത്തിലെ പുരാതന നിർമിതികളിൽ പൂരം വെടിക്കെട്ട് ഉണ്ടാക്കുന്ന ആഘാതം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ( എഎസ്ഐ ) വിദഗ്ധ സംഘം പരിശോധിക്കും. തുടർന്ന് സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച നിർദേശങ്ങൾ ഉൾപ്പെടെയുള്ള സമഗ്രമായ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും.

പൂരം വെടിക്കെട്ട് വടക്കുന്നാഥ ക്ഷേത്രത്തിലെ പുരാതന നിർമിതികൾക്ക് ഭീഷണിയാകുന്നുവെന്നാരോപിച്ച് ഒരു ഭക്തൻ നൽകിയ പരാതിയിൽ കോടതി സ്വമേധയാ എടുത്ത കേസിലാണ് വിഗധ സംഘം പരിശോധന നടത്താനൊരുങ്ങുന്നത്. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെവി ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. ഹർജി ഒക്ടോബർ 9 ലേക്ക് മാറ്റി.

തൃശൂർ പൂരം വെടിക്കെട്ട്വടക്കുന്നാഥ ക്ഷേത്രഗോപുരങ്ങൾക്കും കൂത്തമ്പലത്തിന്റെ മേൽക്കൂരയ്ക്കും ഉൾപ്പെടെ ക്ഷേത്ര നിർമിതികൾക്ക് വെടിക്കെട്ട് വലിയ നാശനഷ്ടങ്ങൾ വരുത്തിയെന്നും, ഗോപുരങ്ങളിലെ പല മേൽക്കൂര ഓടുകളും തകർന്നുവെന്നുമാണ് പരാതിക്കാരന്റെ ആരോപണം. വെടിക്കെട്ട് മൂലമുണ്ടാകുന്ന പ്രകമ്പനം ക്ഷേത്രക്കെട്ടിടങ്ങളുടെ ഘടനാപരമായ ബലത്തെ പ്രതികൂലമായി ബാധിച്ചുവെന്നും ആരോപണമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക