Image

അഞ്ചാംപനി; പെന്‍സില്‍വാനിയയില്‍ രോഗബാധിതരുടെ എണ്ണം 890 ആയി.

പി പി ചെറിയാന്‍ Published on 26 September, 2026
അഞ്ചാംപനി; പെന്‍സില്‍വാനിയയില്‍ രോഗബാധിതരുടെ എണ്ണം 890 ആയി.

ഹാരിസ്ബര്‍ഗ്: പെന്‍സില്‍വാനിയയില്‍ അഞ്ചാംപനി (Measles) ബാധിതരുടെ എണ്ണം 890 ആയി ഉയര്‍ന്നു. പുതുതായി 55 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇതുവരെ 39 കൗണ്ടികളിലായി 890 പേര്‍ക്കാണ് രോഗം ബാധിച്ചത്.173 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; 4 മരണം റിപ്പോര്‍ട്ട് ചെയ്തു.ആകെ കേസുകളില്‍ 1 ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് എം.എം.ആര്‍ (MMR) വാക്‌സിന്‍ പൂര്‍ണ്ണമായി എടുത്തവര്‍.

ലാന്‍കാസ്റ്റര്‍ കൗണ്ടിയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് (359 പേര്‍). രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് വ്യാപകമായി വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തിവരുന്നുണ്ട്. ലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെടണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക