Image

ന്യൂജേഴ്സി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഡേല്‍ കാല്‍ഡ്വെല്‍ രാജിവെച്ചു.

പി പി ചെറിയാന്‍ Published on 26 September, 2026
ന്യൂജേഴ്സി  ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഡേല്‍ കാല്‍ഡ്വെല്‍ രാജിവെച്ചു.

ന്യൂജേഴ്സി:ന്യൂജേഴ്സി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഡേല്‍ കാല്‍ഡ്വെല്‍ രാജിവെച്ചു. സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ലൈംഗികാതിക്രമ ആരോപണങ്ങളും എത്തിക്‌സ് ലംഘനങ്ങളെയും തുടര്‍ന്നാണിത് ആരോപണങ്ങളെത്തുടര്‍ന്ന് ഗവര്‍ണര്‍ മൈക്കി ഷെറില്‍  രാജിവെക്കാന്‍ അന്ത്യശാസനം നല്‍കിയിരുന്നു. അധികാരമേറ്റ് ഒരു വര്‍ഷം തികയും മുമ്പാണ് രാജി.

സ്റ്റേറ്റ് ഭരണകൂടത്തിലെ ലൈംഗികാതിക്രമ സംസ്‌കാരം മാറ്റാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അംഗീകരിക്കുന്നില്ലെന്ന് കാല്‍ഡ്വെല്‍ പ്രതികരിച്ചു. ഇടക്കാല തിരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടുമുമ്പുള്ള ഈ രാജി വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്..
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക