
ഏഴു ദിവസത്തെ യുദ്ധവിരാമവും ചർച്ചകളും എന്ന ഇറാന്റെ നിർദേശം പ്രസിഡന്റ് ട്രംപ് തള്ളിയെന്നു 'വോൾ സ്ട്രീറ്റ് ജേർണൽ' റിപ്പോർട്ട് ചെയ്തു. നവംബർ 3 ഇടക്കാല തിരഞ്ഞെടുപ്പു കഴിഞ്ഞാൽ യുദ്ധം രൂക്ഷമാക്കാൻ അദ്ദേഹം തയാറെടുക്കുന്നു എന്നാണ് പത്രം പറയുന്നത്.
ഇറാനെ ഭൂമുഖത്തു നിന്നു തുടച്ചു നീക്കും എന്നു കഴിഞ്ഞ ദിവസം യുഎന്നിൽ പ്രഖ്യാപിച്ച ട്രംപ് പിറ്റേന്നു തന്നെ ഇറാനുമായുള്ള ചർച്ച 'നന്നായിരുന്നു' എന്നും പറഞ്ഞിരുന്നു. ഇറാന്റെ നിർദേശങ്ങൾ അദ്ദേഹത്തിനു സ്വീകാര്യമല്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.
ഇറാൻ വച്ച നിർദേശങ്ങളിൽ പ്രധാനം ഹോർമുസ് കടലിടുക്ക് തുറക്കാനുളള വ്യവസ്ഥകളാണ്. ഇറാന്റെ ആണവ പദ്ധതിയെ കുറിച്ചു പിന്നീട് സമഗ്രമായി ചർച്ച ചെയ്യും.
Trump rejects Iran's proposal, plans military escalation