Image

മുട്ടിൽ മരംമുറിക്കേസിൽ പിഴവുകൾ തിരുത്തി കുറ്റപത്രം സമർപ്പിച്ചു

Published on 25 September, 2026
മുട്ടിൽ മരംമുറിക്കേസിൽ പിഴവുകൾ തിരുത്തി കുറ്റപത്രം സമർപ്പിച്ചു

മുട്ടിൽ മരംമുറി കേസിൽ പിഴവുകൾ തിരുത്തി പുതിയ കുറ്റപത്രം സമർപ്പിച്ച്‌ വനം വകുപ്പ്. സുൽത്താൻ ബത്തേരി മജിസ്‌ട്രേറ്റ് കോടതിയിലാണ് വീണ്ടും കുറ്റപത്രം സമർപ്പിച്ചത്. ഹൈക്കോടതി സ്റ്റേ ഉള്ളതിനാലാണ് കുറ്റപത്രം വൈകിയത് എന്നാണ് വിശദീകരണം. 17 ന് സമർപ്പിച്ച കുറ്റപത്രം കോടതി മടക്കിയിരുന്നു. ആവശ്യമായ രേഖകൾ കുറ്റപത്രത്തോടൊപ്പം നൽകിയില്ല, ഗുരുതര സാങ്കേതിക പിഴവുകൾ എന്നിവയാണ് കുറ്റപത്രം മടക്കാൻ കാരണം.
മുട്ടിൽ മരംമുറിക്കേസിൽ നേരത്തെ കോടതിയിൽ സമ‍ർപ്പിച്ച കുറ്റപത്രത്തിൽ ഉള്ളത് ഗുരുതര പിഴവുകളായിരുന്നു.

 കഴിഞ്ഞ 17നാണ് വനംവകുപ്പ് ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മുട്ടിൽ മരംമുറിയിലെ 1/21 കേസിൽ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ആവശ്യമായ രേഖകൾ കുറ്റപത്രത്തോടൊപ്പം നൽകിയില്ല. അഞ്ചുവ‍ർഷത്തിനുശേഷമാണ് കുറ്റപത്രം സമർപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം മടക്കുന്നതിന് കാരണമായി പറയുന്നത് അഞ്ചുവര്‍ഷം കഴിഞ്ഞ ശേഷവും കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ വൈകിയതിനുള്ള കാരണം രേഖപ്പെടുത്തിയിട്ടില്ല എന്നതാണ്. മതിയായ രേഖകളും വിശദാംശങ്ങളുമില്ല. മരങ്ങള്‍ വനഭൂമിയില്‍ നിന്നാണോ, റവന്യൂ ഭൂമിയില്‍ നിന്നാണോ മുറിച്ചതെന്ന് വ്യക്തമല്ല. സി ആര്‍ പി സി 94-ാം വകുപ്പ് പ്രകാരം മുതലുകള്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഇവ ഇ-ഫയല്‍ ചെയ്തിട്ടില്ല. പ്രതികളുടെ അറസ്റ്റ് മെമ്മോ, റിമാന്‍ഡ് റിപ്പോര്‍ട്ട് തുടങ്ങിയ രേഖകളും ഇ-ഫയല്‍ ചെയ്തിട്ടില്ല തുടങ്ങിയ കുറവുകള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റപത്രം മടക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക