Image

യു.കെയില്‍ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ തദ്ദേശയന് ജീവന്‍ തിരിച്ചുനല്‍കി മലയാളി മാലാഖ; അഭിനന്ദന പ്രവാഹം

Published on 25 September, 2026
യു.കെയില്‍ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ തദ്ദേശയന് ജീവന്‍ തിരിച്ചുനല്‍കി മലയാളി മാലാഖ; അഭിനന്ദന പ്രവാഹം

നെടുമ്പാശ്ശേരി: യുകെയില്‍ ഹൃദയാഘാതം വന്ന് വഴിയില്‍ കുഴഞ്ഞുവീണ 50 വയസ്സുകാരനായ തദ്ദേശീയന് സമയബന്ധിതമായി സിപിആര്‍ (CPR) നല്‍കി ജീവന്‍ രക്ഷിച്ച് മലയാളി നഴ്‌സ് ലിജി ജോസഫ്. വെസ്റ്റ് സസെക്‌സിലെ ലാന്‍സിങ്ങില്‍ നടന്ന സംഭവത്തില്‍, ഒരു നിമിഷം പോലും പാഴാക്കാതെ കൃത്യമായ മെഡിക്കല്‍ പരിചരണം നല്‍കി അയല്‍വാസിയെ മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ലിജി ഇപ്പോള്‍ പ്രദേശത്തെ റിയല്‍ ഹീറോയാണ് ''ദൈവദൂതയെപ്പോലെ വന്ന നിങ്ങള്‍ ഒരിക്കലും ഇവിടെനിന്ന് മാറിത്താമസിക്കരുത്'' എന്ന് പറഞ്ഞ് നന്ദിയോടെ ചേര്‍ത്തുപിടിക്കുകയാണ് നാട്ടുകാര്‍' പ്രവാസി മലയാളികള്‍ക്ക് ഒന്നാകെ അഭിമാനമായി മാറിയ സുന്ദരനിമിഷം

യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് സസെക്‌സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന് കീഴിലുള്ള വര്‍ത്തിങ് ഹോസ്പിറ്റലിലെ ബോട്ടോള്‍ഫ്‌സ് സ്‌ട്രോക്ക് വാര്‍ഡില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയാണ് എറണാകുളം നെടുമ്പാശ്ശേരി തുരുത്ത്‌ശ്ശേരി സ്വദേശിനിയായ ലിജി ജോസഫ്.

തന്റെ താമസസ്ഥലത്തിന് സമീപം അയല്‍വാസി കുഴഞ്ഞുവീണതറിഞ്ഞ് ഓടിയെത്തിയ ലിജി, പള്‍സ് നിലച്ച അവസ്ഥയിലായിരുന്ന അദ്ദേഹത്തിന് ആംബുലന്‍സ് എത്തുന്നത് വരെ ഇടതടവില്ലാതെ കൃത്യമായ സിപിആര്‍ നല്‍കുകയായിരുന്നു. ലിജിയുടെ സമയോചിതമായ ഇടപെടല്‍ കാരണമാണ് അദ്ദേഹത്തിന് ജീവന്‍ തിരികെ ലഭിച്ചതെന്ന് ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തി.

നഴ്‌സിങ് രംഗത്തോടൊപ്പം കലാരംഗത്തും സജീവയായ ലിജി അറിയപ്പെടുന്നൊരു നര്‍ത്തകി കൂടിയാണ്. നാല് മാസം മുമ്പാണ് ലിജിയും ഭര്‍ത്താവ് കടമക്കുടി സ്വദേശി ജയ്‌സണ്‍ മണവാളനും മക്കളും ലാന്‍സിങ്ങിലേക്ക് താമസം മാറിയത്. യുകെയിലെ തദ്ദേശീയരുടെ സ്‌നേഹവും വലിയ അഭിനന്ദനങ്ങളും ഏറ്റുവാങ്ങുന്ന ലിജി ജോസഫ് ഓരോ മലയാളിക്കും വലിയൊരു അഭിമാനമാണ്

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക