
തിരുവനന്തപുരം: വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവും കാണിച്ച് സാമൂഹികമാധ്യമത്തില്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ പ്രശസ്ത യൂട്യൂബറുടെ വീട്ടില്‍ മോഷണം. വീട്ടില്‍ മോഷണം. വീട് കുത്തിത്തുറന്നാണ് 118 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നത്. കന്യാകുമാരിയിലെ നാഗര്‍കോവിലിനടുത്താണ് സംഭവം.
നാഗര്‍കോവിലിനുസമീപം തമ്മട്ടുകോണത്ത് വിഐപി ഗാര്‍ഡനില്‍ താമസക്കാരനായ പ്രശസ്ത യൂട്യൂബര്‍ ദമ്പതിമാരായ വിനോദ് കുമാറിന്റെയും മധുമിതയുടെയും വീട്ടിലാണ് മോഷണം നടന്നത്. മധുമിത കഴിഞ്ഞദിവസം പൂജാമുറിയില്‍ തങ്ങളുടെ സമ്പത്ത് പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
തുടര്‍ന്നാണ് വീട്ടില്‍ കവര്‍ച്ച നടന്നത്. സിസിടിവികള്‍ ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുള്ള, അതീവ സുരക്ഷാ മേഖലയില്‍ താമസിക്കുന്ന ഇവരുടെ വീടിന്റെ പിന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ വീട്ടിനുള്ളില്‍ പ്രവേശിച്ചത്. 118 പവന്‍ സ്വര്‍ണഭരണങ്ങളും പണവും നഷ്ടപ്പെട്ടതായാണ് വിവരം.
തുടര്‍ന്ന് രാജഗമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവിയും, ഫോണ്‍കോളുകളും ഉള്‍പ്പെടെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.