Image

'ഞാന്‍ നിങ്ങളെ കാണുന്നില്ല, മാറിനില്‍ക്ക്'; വിമാന വിവാദത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Published on 25 September, 2026
 'ഞാന്‍ നിങ്ങളെ കാണുന്നില്ല, മാറിനില്‍ക്ക്'; വിമാന വിവാദത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

തൊടുപുഴ: ചാര്‍ട്ടേര്‍ഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ വിസമ്മതിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എത്തിയ മുഖ്യമന്ത്രി വി.ഡി സതീശന്‍ യോഗത്തിന് ശേഷം പുറത്തേക്ക് ഇറങ്ങവേ മാധ്യമപ്രവര്‍ത്തകര്‍ വിവാദവിഷയത്തില്‍ പ്രതികരണം ആരാഞ്ഞിരുന്നു. എന്നാല്‍ ഞാന്‍ നിങ്ങളെ കാണുന്നില്ലെന്നും മാറിനില്‍ക്കണമെന്നും ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരെ മാറ്റാനായിപോലീസിനോടും ആവശ്യപ്പെട്ടു. സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും പരാതി നല്‍കാനെത്തിയവരെ കാണട്ടെയെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. ഇടുക്കി ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി. അവലോകന യോഗത്തിനുശേഷം ജനങ്ങളില്‍നിന്ന് മുഖ്യമന്ത്രി നിവേദനം സ്വീകരിച്ചു.

മലപ്പുറം നിലമ്പൂരിലെ മഴദുരിത മേഖല സന്ദര്‍ശിക്കാനായി മുഖ്യമന്ത്രി ചാര്‍ട്ടേഡ് വിമാനത്തില്‍ പോയതാണ് വിവാദത്തിനാധാരം. വിമാനത്തിന്റെ പണം നല്‍കിയത് ചിപ്‌സണ്‍ ഏവിയേഷനാണെന്ന് ആരോപണം. വിമാനം നല്‍കിയ കേലചന്ദ്ര ലോജിസ്റ്റിസ്‌ക് എന്ന കമ്പനി 19,88,595 രൂപയുടെ ബില്ല് ചിപ്‌സണ്‍ ഏവിയേഷനാണ് നല്‍കിയത്. പണം ചിപ്‌സണ്‍ അടച്ചിട്ടുണ്ടോയെന്ന  കാര്യത്തില്‍ വ്യക്തതയില്ല. സര്‍ക്കാരല്ല ചാര്‍ട്ടേഡ് വിമാനത്തിന്റെ ചെലവ് വഹിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് പ്രതിമാസം 80 ലക്ഷം രൂപനിരക്കില്‍ ചിപ്‌സണ്‍ ഏവിയേഷന്റെ ഹെലികോപ്ടര്‍ വാടകയ്ക്കെടുത്തിരുന്നു. കരാര്‍ കാലാവധി അവസാനിച്ചു. കരാര്‍ പുതുക്കുന്നതിന് ചിപ്‌സണ്‍ ഏവിയേഷന്റെ അപേക്ഷ സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇത്തരം ഘട്ടത്തില്‍ ഇവരുടെ സൗജന്യം മുഖ്യമന്ത്രി കൈപ്പറ്റുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്നാണ് 
പ്രതിപക്ഷത്തിന്റെ വാദം. സര്‍ക്കാരിന് നഷ്ടമുണ്ടാക്കാതിരിക്കാന്‍ സ്‌പോണ്‍സര്‍ഷിപ്പ് സൗകര്യം ഉപയോഗിക്കുമെന്നും അത് നല്‍കുന്നത് ആരാണെന്ന് പറയേണ്ടതില്ലെന്നുമായിരുന്നു വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.
 

Join WhatsApp News
2026-09-25 15:23:28
സ്വന്തം ബുദ്ധി വല്ലവർക്കും കടം കൊടുത്തതാണോ. വല്ലവരുടെയും പുധി കടം എടുത്തതാണെങ്കിലും ഫ്രീ മലയാളിക്ക് ഒരു ഹരം ആണ് , ഫ്രീ കിട്ടുമ്പോൾ ആ മുഖത്തു വിടരുന്ന സന്തോഷം വിവരിക്കാൻ കവികൾ ഇല്ലാതായി പോയല്ലോ . ഈയിടെ അമേരിക്കയിൽ ഒരു ബ്രമാണ്ട ഫ്രീ ഓണം (3000 പേര് ) നടത്തിയ സംഘടന ഫ്രണ്ട് ഡസ്‌കിൽ വച്ച DONATION കുപ്പിയിൽ വീണത് നാപ്പതോ അമ്പതോ ഡോളർ എന്ന് വിളിച്ചു പറഞ്ഞു ! . മുഖ്യ മന്ത്രിമാരും മറ്റും നൽകുന്ന ഫ്രീ വിരുന്നുകളിൽ വരുന്നവരുടെ മുഖത്തെ സന്തോഷവും സഹൃദവും ടീവി ചാനലുകൾ ഒപ്പിയെടുത്തു സാദാ ജനത്തിന്റെ മുമ്പിൽ ഫ്രീ ആയി വിളമ്പുമ്പോൾ ജനത്തിന്റെ വയറു പഞ്ചായത്തു റോഡിലെ ഗട്ടറും , പ്രമുഖരുടെ വയറു സഹ്യ പർവതം പോലെ മേലോട്ടും പോകുന്നു. ഇപ്പോൾ വിരുന്നൊക്കെ കഴിഞ്ഞു വരുന്നവർ വഴിയേ പോകുന്നവന്റെ മുതുകിൽ ചവിട്ടുന്നില്ലന്ന് എന്ന ഒരു ആശ്വാസം മാത്രം ,
Jayan Varghese 2026-09-25 18:02:11
പിണറായി അരങ്ങൊഴിഞ്ഞപ്പോൾ അൽപ്പം ആശ്വാസം തോന്നിയിരുന്നു. ഒന്നും നടക്കില്ല. വെറും വാചക സതീശനും സംഘവും പിണറായിക്കു പഠിക്കുന്നു. എന്തായിരുന്നു മൈക്കിന് മുൻപിലെ ഷാജിപ്പിള്ളമാരുടെ അലർച്ച ! ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക