Image

യുഎസ് ആക്രമണം പ്രതീക്ഷിക്കുന്നുവെന്നു കാർണി, കാനഡ തയ്യാറെടുപ്പിൽ തന്നെ (പിപിഎം)

Published on 25 September, 2026
യുഎസ് ആക്രമണം പ്രതീക്ഷിക്കുന്നുവെന്നു കാർണി, കാനഡ തയ്യാറെടുപ്പിൽ തന്നെ (പിപിഎം)

കാനഡയ്ക്കു നേരെ യുഎസ് ആക്രമണം ഉണ്ടാവാം എന്നു പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി മാർക്ക് കാർണി ബുധനാഴ്ച്ച ന്യൂ യോർക്കിൽ 'ന്യൂ യോർക്ക് ടൈംസ്' പത്രത്തോടു പറഞ്ഞു. "അതിനെ നേരിടാൻ ഞങ്ങൾ തയാറാണ്. അല്ലെങ്കിൽ അത് നിരുത്തരവാദപരമാവും."

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം അങ്ങേയറ്റം വഷളായിരിക്കെ 'ഏറ്റവും മോശപ്പെട്ടത്' പ്രതീക്ഷിക്കണമല്ലോ എന്നു യുഎൻ സമ്മേളനത്തിനെത്തിയ കാർണി പറഞ്ഞു.

ബാങ്ക് ഓഫ് കാനഡ, ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നിവയുടെ മുൻ ഗവർണറായ കാർണിയെ (61) സ്വീകരിച്ച യൂറോപ്യൻ യൂണിയൻ കാനഡയെ 27 അംഗ സമൂഹത്തിൽ സഹ അംഗമാകാൻ ക്ഷണിച്ചപ്പോൾ അത് ശത്രുതാപരമായ നടപടിയാണെന്നാണ് പ്രസിഡന്റ് ട്രംപ് പറഞ്ഞത്.  നേരത്തെ ജസ്റ്റിൻ ട്രൂഡോ കാനഡ പ്രധാനമന്ത്രി ആയിരിക്കെ ആ രാജ്യത്തെ യുഎസിന്റെ 51ആം സംസ്‌ഥാനമാക്കാം എന്നു ട്രംപ് നിർദേശിച്ചിരുന്നു. ട്രൂഡോയെ അമേരിക്കൻ ഗവർണർ എന്നു വിളിക്കയും ചെയ്തു.

ഓഗസ്റ്റ് 22നു കാനഡയ്‌ക്കെതിരെ കനത്ത ഇറക്കുമതി തീരുവ ട്രംപ് ചുമത്തിയപ്പോൾ കാർണി തിരിച്ചടിച്ചു. തുടർന്നു ട്രംപ് പല കനേഡിയൻ ഉത്പന്നങ്ങൾക്കും നിരോധനം കൊണ്ടുവന്നു. അപ്പോൾ കാർണി പറഞ്ഞു: "ഞങ്ങളെ ആക്രമിക്കയാണ്. അതായതു ഞങ്ങൾ യുദ്ധത്തിലാണ്. സാരമില്ല. ഞങ്ങൾ ഒരുങ്ങി തന്നെ ഇരിക്കയാണ്. ഞങ്ങൾ പ്രതികരിക്കും."

അതിനു ട്രംപ് പ്രതികരിച്ചത് ലെയ്ക് ഒന്റാറിയോയുടെ പേര് ലെയ്ക് അമേരിക്ക എന്നു മാറ്റിയതായി പ്രഖ്യാപിച്ചു കൊണ്ടാണ്. ജനുവരി 1 മുതൽ കനേഡിയൻ വാഹനങ്ങൾക്കു തീരുവ വീണ്ടും കൂട്ടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

അയൽ രാജ്യങ്ങൾ പരസ്പരം ഏറ്റുമുട്ടാൻ പദ്ധതികൾ തയാറാക്കിയത് പുതിയ കഥയല്ല. ഇപ്പോൾ യുഎസ് സേനയിൽ 1.3 മില്യൺ സൈനികരുണ്ട്. കാനഡയ്ക്ക് 100,000 പേരും റിസർവ് സൈനികരുമാണുള്ളത്.

Carney says Canada ready for US 'attack'  

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക