Image

ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യു.എസ് സെനറ്റ് തള്ളി

പി പി ചെറിയാന്‍ Published on 25 September, 2026
ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യു.എസ് സെനറ്റ് തള്ളി

വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെടുന്ന പ്രമേയം യു.എസ് സെനറ്റ് നേരിയ ഭൂരിപക്ഷത്തില്‍ തള്ളി. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പില്‍ 49-നെതിരെ 50 വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപ്പെട്ടത്.

കോണ്‍ഗ്രസിന്റെ വ്യക്തമായ അനുമതിയില്ലാതെ ഇറാനിലെ യുദ്ധമുഖത്തുനിന്ന് യു.എസ് സൈന്യത്തെ പിന്‍വലിക്കാന്‍ പ്രസിഡന്റിന് നിര്‍ദ്ദേശം നല്‍കുന്നതായിരുന്നു ഈ 'വാര്‍ പവേഴ്സ് പ്രമേയം' (War Powers Resolution).യുദ്ധം മൂലം അമേരിക്കയില്‍ ഇന്ധനവില കുതിച്ചുയരുന്നതില്‍ ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ട്. വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ഇത് തിരിച്ചടിയാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും, ഭൂരിപക്ഷം റിപ്പബ്ലിക്കന്‍ അംഗങ്ങളും പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യുകയായിരുന്നു.

തോം ടിലിസ്, സൂസന്‍ കോളിന്‍സ്, ലിസ മര്‍ക്കോവ്‌സ്‌കി, റാന്‍ഡ് പോള്‍ എന്നീ നാല് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ പാര്‍ട്ടി നിലപാട് ലംഘിച്ച് പ്രമേയത്തെ അനുകൂലിച്ചപ്പോള്‍, ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് ജോണ്‍ ഫെറ്റര്‍മാന്‍ പ്രമേയത്തെ എതിര്‍ത്തു. ജൂലൈയില്‍ ജനപ്രതിനിധി സഭ  പാസാക്കിയ ഈ പ്രമേയം സെനറ്റില്‍ പരാജയപ്പെട്ടതോടെ യുദ്ധം അവസാനിപ്പിക്കാനുള്ള നിയമനിര്‍മ്മാണ നീക്കങ്ങള്‍ക്ക് വീണ്ടും തിരിച്ചടിയേറ്റു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക