Image

സമാധാന നീക്കത്തിൽ ഇറാൻ യുഎസിനു 7 ദിവസത്തെ സമയം നൽകി (പിപിഎം)

Published on 25 September, 2026
സമാധാന നീക്കത്തിൽ ഇറാൻ യുഎസിനു 7 ദിവസത്തെ സമയം നൽകി (പിപിഎം)

ഹോർമുസ് കടലിടുക്ക് തുറക്കാനും ചർച്ചകൾ പുനരാരംഭിക്കാനും ട്രംപ് ഭരണകൂടത്തിന് ഏഴു ദിവസം നൽകിയെന്നു ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി വ്യാഴാഴ്ച്ച അറിയിച്ചു. മധ്യസ്ഥർ വഴി സംസാരിച്ചപ്പോഴാണ് യുഎസിനെ ഇക്കാര്യം അറിയിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തിയതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല.

പുതിയൊരു നയതന്ത്ര മുഖം തുറക്കാവുന്ന നിർദേശമാണിത്. എണ്ണ വിലയെ സ്വാധീനിക്കുന്നതും.

ജൂണിൽ ഉണ്ടാക്കിയ ധാരണാപത്രത്തിലെ വ്യവസ്ഥകൾക്കു സമാനമായ ഉപാധികളാണ് ഇറാൻ വീണ്ടും ഉന്നയിക്കുന്നതെന്നു ന്യൂ യോർക്കിൽ റിപ്പോർട്ടർമാരോട് സംസാരിച്ച അറാഗ്ചി വെളിപ്പെടുത്തി. "പുതിയ വ്യവസ്ഥകൾ ഒന്നുമില്ല."  

ചർച്ചയ്ക്കു വന്നില്ലെങ്കിൽ ഇറാനെ തുടച്ചു നീക്കുമെന്നു ട്രംപ് ന്യൂ യോർക്കിൽ ആവർത്തിച്ചിരുന്നു.

Iran offers seven-day path to US talks

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക