
വ്യാജ വാർത്ത ആരോപിച്ചു പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിൽ നിരോധിച്ച മൂന്നു വാർത്താ മാധ്യമങ്ങൾ കോടതി വിധിയെ തുടർന്നു തിരിച്ചെത്തി. സി എൻ എൻ, എം എസ് നൗ, പൊളിറ്റിക്കോ എന്നിവയ്ക്കായിരുന്നു നിരോധനം.
സി എൻ എൻ റിപ്പോർട്ടർ ബെറ്റ്സി ക്ലെയ്ൻ തിരിച്ചെത്തിയപ്പോൾ മറ്റു റിപ്പോർട്ടർമാർ ചുറ്റിലും കൂടി ഫോട്ടോകളും വിഡിയോകളും എടുത്തു.
പൊളിറ്റിക്കോ റിപ്പോർട്ടർമാരും എത്തി.
നിരോധനം നീക്കാൻ വ്യാഴാഴ്ച്ച ഫെഡറൽ കോടതി ആവശ്യപ്പെട്ടിരുന്നു. ട്രംപ് ഭരണഘടന ലംഘിച്ചിരിക്കാം എന്നു കണ്ടെത്തിയ ജഡ്ജ് തിമോത്തി കെല്ലി രണ്ടാഴ്ചത്തേക്കാണ് അദ്ദേഹത്തിന്റെ ഉത്തരവ് മരവിപ്പിച്ചത്.
ഷിയെ ബഹിഷ്കരിച്ചെന്നു ട്രംപ്
നിരോധനം നീക്കിയിട്ടും യുഎസ് സന്ദർശനത്തിന്റെ ഭാഗമായി വൈറ്റ് ഹൗസിൽ എത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനെ വാർത്താ മാധ്യമങ്ങൾ ബഹിഷ്ക്കരിച്ചെന്നു ട്രംപ് വ്യാഴാഴ്ച്ച ആരോപിച്ചു.
ഷിയെയും കൂടെ ഉണ്ടായിരുന്ന പ്രഥമ വനിത പെങ് ലിയുവാനെയും മാധ്യമങ്ങൾ വേണ്ട വിധം ആദരിച്ചില്ലെന്നു അദ്ദേഹം പറഞ്ഞു. "അതൊരു വലിയ സംഭവം ആയിരുന്നു. സി എൻ എൻ, എം എസ് ഡി എൻ സി ഇവയ്ക്കൊക്കെ വിശ്വസനീയത നഷ്ടപ്പെട്ടു, റേറ്റിങ് ഇടിഞ്ഞു."
ഷിയ്ക്കു ഒരുക്കുന്ന സ്റ്റേറ്റ് ഡിന്നർ വലിയ സംഭവം ആയിരിക്കുമെന്നു ട്രംപ് ചൂണ്ടിക്കാട്ടി. "അവർ അതു റിപ്പോർട്ട് ചെയ്യും."
Banned outlets return to White House