Image

തുരുത്തിക്കാട് ബിഎഎം കോളേജ് എൻഎസ്എസ് യൂണിറ്റ് പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ രണ്ടാം വർഷത്തിലേക്ക്

Published on 24 September, 2026
തുരുത്തിക്കാട് ബിഎഎം കോളേജ് എൻഎസ്എസ് യൂണിറ്റ് പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ രണ്ടാം വർഷത്തിലേക്ക്

മല്ലപ്പള്ളി:തുരുത്തിക്കാട് ബിഷപ്പ് ഏബ്രഹാം മെമ്മോറിയൽ കോളേജ് നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിലുള്ള പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ രണ്ടാം വർഷത്തിലേക്ക് പ്രവേശിച്ചു,2026-27 അധ്യായന വർഷത്തെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കോളജിലെ മുൻ എൻഎസ്എസ് വോളണ്ടിയറും കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ബിജു നൈനാൻ മരുതുക്കുന്നേൽ നിർവഹിച്ചു

കോളജിൻ്റെ സമീപ പ്രദേശങ്ങളിലെ കിടപ്പുരോഗികളുടെ ഭവനങ്ങൾ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ:ഗീതലക്ഷ്മിയുടെയും ബിജു നൈനാൻ മരുതുക്കുന്നേലിന്റെയും നേതൃത്വത്തിൽ നാഷണൽ സർവീസ് സ്കീം വോളണ്ടിയേർസ് സന്ദർശിച്ചു ഔഷധങ്ങളും മറ്റു ആരോഗ്യ പരിപാലന സാമഗ്രികളും വിതരണം ചെയ്തു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക