Image

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും; ഏത് അന്വേഷണവും വരട്ടെയെന്ന് കെ. മുരളീധരൻ

Published on 24 September, 2026
തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും; ഏത് അന്വേഷണവും വരട്ടെയെന്ന് കെ. മുരളീധരൻ

കണ്ണൂർ: തെരഞ്ഞെടുപ്പിനു പണം വാങ്ങുന്നതും അഴിമതി പണവും രണ്ടാണെന്ന് മന്ത്രി കെ. മുരളീധരൻ. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറിയുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു മന്ത്രി. തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും. ഏത് അന്വേഷണവും വരട്ടെ. ഈ ഡയറിയെക്കുറിച്ച് അന്വേഷിച്ചാലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമം നിയമത്തിന്‍റെ വഴിക്ക് പോകണം. ഇഡി പറഞ്ഞത് കണ്ണടച്ച് വിശ്വസിക്കുന്ന സർക്കാർ അല്ല കേരളത്തിലേത്. എന്നാൽ ഇഡി ഔദ്യോഗികമായ ഒരു കാര്യം അവശ്യപ്പെട്ടാൽ അത് നിർവഹിച്ചേ പറ്റൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശശിധരൻ കർത്തയുടെ ഡയറിയിലെ വിവരങ്ങൾ ബിജെപി നേതാവ് ഷോൺ ജോർജ് പുറത്തുവിട്ടിരുന്നു. അതിനു പിന്നാലെയാണ് പ്രതികരണവുമായി മന്ത്രി എത്തിയത്. എൽഡിഎഫിലേയും യുഡിഎഫിലേയും പ്രമുഖരായ നേതാക്കളുടെ പേരുകൾ ലിസ്റ്റിലുണ്ടായിരുന്നു. കെ. മുരളീധരന്‍റെ പേരും പട്ടികയിലുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക