Image

നിർത്തിയിട്ട ട്രക്കിലേക്ക് കാറിടിച്ചു കയറി വൻ അപകടം; ജാർഖണ്ഡ് മന്ത്രിയുടെ മകൾ ഉൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം

Published on 24 September, 2026
നിർത്തിയിട്ട ട്രക്കിലേക്ക് കാറിടിച്ചു കയറി വൻ അപകടം; ജാർഖണ്ഡ് മന്ത്രിയുടെ മകൾ ഉൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം

റാഞ്ചി: ജാർഖണ്ഡ് ഗ്രാമവികസന മന്ത്രിയും കോൺഗ്രസ് നേതാവുമായ ദീപിക പാണ്ഡേ സിംഗിന്റെ മകൾ ഉൾപ്പെടെ നാല് പേർ ദാരുണമായ റോഡപകടത്തിൽ മരിച്ചു. ജംഷഡ്പൂർ മറൈൻ ഡ്രൈവിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് കാർ ഇടിച്ചുകയറിയാണ് മന്ത്രിയുടെ മകൾ തൃഷ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നാലുപേരെയും ഉടൻ തന്നെ സമീപത്തെ എം.ജി.എം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, മന്ത്രി ഇർഫാൻ അൻസാരി തുടങ്ങിയ പ്രമുഖ നേതാക്കൾ കടുത്ത ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. നികത്താനാവാത്ത നഷ്ടമാണ് മന്ത്രി ദീപികയുടെ കുടുംബത്തിനുണ്ടായതെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും നേതാക്കൾ വ്യക്തമാക്കി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക