
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ന്യൂ യോർക്കിൽ നടക്കുന്ന യുഎൻ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പ്രസിഡന്റ് ട്രംപ് ചുവപ്പു പരവതാനി വിരിച്ചു സ്വീകരിച്ചു. പീരങ്കികൾ ഗർജിക്കുമ്പോൾ ജോയിന്റ് ബേസ് ആൻഡ്‌റൂസിനു മേൽ ബോംബറുകൾ പറക്കുകയും ചെയ്തു. യുഎസ് എയർ ഫോഴ്സ് ബാൻഡ് ദേശീയ ഗാനം ആലപിച്ചു.
ഷിയും ഭാര്യ പെങ് ലിയുവാനും ബുധനാഴ്ച്ച വൈകിട്ടു ആറു മണിക്കു വിമാനം ഇറങ്ങിയപ്പോൾ സ്വീകരിക്കാൻ ട്രംപിനൊപ്പം പ്രഥമവനിത മെലാനിയ ട്രംപും എത്തിയിരുന്നു.
വൈറ്റ് ഹൗസിൽ വ്യാഴാഴ്ച്ച വൈകിട്ട് ഔദ്യോഗിക സ്വീകരണവും സ്റ്റേറ്റ് ഡിന്നറും ഉണ്ടാവും. സൗത്ത് ലോൺ, സ്റ്റേറ്റ് ഫ്ലോർ, റോസ് ഗാർഡൻ എന്നിവിടങ്ങളിൽ വ്യാപിക്കുന്ന വമ്പൻ സ്വീകരണമാണ് ഒരുക്കുന്നത്.
വെള്ളിയാഴ്ച്ച റെഡ് റൂമിലെ ചായ സത്കാരത്തിനു ശേഷം ചൈനീസ് നേതാവ് നാഷനൽ ആർകൈവ്സ് സന്ദർശിക്കും. പ്രഥമ വനിതമാർ സ്മിത്‌സോണിയൻ മ്യൂസിയം ഓഫ് ഏഷ്യൻ ആർട് കാണാൻ പോകും.
Trump rolls out red carpet as Xi arrives