Image

ബെർത്ത് ടൂറിസവുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയാൻ വിസ നിയന്ത്രണങ്ങൾ (പിപിഎം)

Published on 24 September, 2026
ബെർത്ത് ടൂറിസവുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയാൻ വിസ നിയന്ത്രണങ്ങൾ (പിപിഎം)

ബെർത്ത് ടൂറിസത്തിനു സഹായം നൽകുന്നവരെ ലക്‌ഷ്യം വയ്ക്കുന്ന വിസ നിയന്ത്രണങ്ങൾ യുഎസ് പ്രഖ്യാപിച്ചു. കൃത്രിമമായ തൊഴിൽ വാഗ്ദാനങ്ങളും വ്യാജ വിവാഹങ്ങളും തടയാനുള്ള പുതിയൊരു പബ്ലിക് പോർട്ടലും ഉണ്ടാക്കും.

ജന്മാവകാശ പൗരത്വം നേടാൻ യുഎസിലേക്കു യാത്ര ചെയ്യാൻ സൗകര്യം ചെയ്തു കൊടുക്കുന്ന സംഘങ്ങളെ നിയന്ത്രണത്തിന്റെ പരിധിയിൽ കൊണ്ടുവരുമെന്നു സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ പറഞ്ഞു.

ബന്ധപ്പെട്ട കുടുംബാംഗങ്ങളെയും ലക്‌ഷ്യം വയ്ക്കും. "യുഎസ് പൗരത്വം വിറ്റു ലാഭമുണ്ടാക്കാൻ വിദേശ ബർത്ത് ടൂറിസം സംഘങ്ങൾ യുഎസ് കുടിയേറ്റ സംവിധാനം ചൂഷണം ചെയ്തിട്ടുണ്ട്," റുബിയോ പ്രസ്താവനയിൽ പറഞ്ഞു.

വാണിജ്യ അടിസ്ഥാനത്തിൽ ബർത്ത് ടൂറിസം ശൃംഖലകൾ നടത്തുന്നവരെ ലക്‌ഷ്യം വച്ചിട്ടുണ്ട്. അപേക്ഷകർക്കു തട്ടിപ്പു നടത്താൻ പരിശീലനം നൽകുന്നവരും നടപടി നേരിടും.

അറിഞ്ഞു കൊണ്ടു അത്തരം യാത്രകൾക്കു സൗകര്യം ചെയ്തു കൊടുക്കുന്ന വിദേശ മെഡിക്കൽ സംഘങ്ങൾക്കും എതിരെ നടപടി ഉണ്ടാവും.  

യുഎസ് പൗരത്വം സംരക്ഷിക്കാനാണ് ഈ നടപടികളെന്നു റുബിയോ വ്യക്തമാക്കി. പൊതു സൗകര്യങ്ങൾ, നികുതിപ്പണം, ദേശരക്ഷ എന്നിവയുടെ സംരക്ഷണവും ലക്ഷ്യമിടുന്നു.

വിസ തട്ടിപ്പിലും ദുരുപയോഗത്തിലും സംശയിക്കുന്നവരെ കുറിച്ചു വിവരം നൽകാൻ പൊതുജനങ്ങൾക്കു വേണ്ടി ഒരു പോർട്ടലും തുറക്കുമെന്ന് റുബിയോ പറഞ്ഞു.

US targets birth tourism with new visa curbs 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക