
ന്യൂ യോർക്കിൽ യുഎൻ പൊതുസഭാ സമ്മേളനത്തിൽ ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രസംഗിക്കുന്നതിനു മുൻപ് ബുധനാഴ്ച്ച അദ്ദേഹത്തെ എതിർക്കുന്ന ആയിരങ്ങൾ പ്രകടനം നടത്തി. നെതന്യാഹുവിനെ അനുകൂലിക്കുന്നവർ അവരുമായി ഏറ്റുമുട്ടുകയും ചെയ്തു.
നെതന്യാഹു ആഗോള യഹൂദരുടെ പ്രതിനിധിയല്ലെന്നു പ്രതിഷേധത്തിനെത്തിയ ന്യൂ യോർക്ക് നിവാസി ഡോവിഡ് ഫെൽഡ്മാൻ പറഞ്ഞു. മിഡിൽ ഈസ്റ്റ് സംഘർഷങ്ങളിൽ ബലപ്രയോഗം ന്യായീകരിക്കാൻ അദ്ദേഹം മതത്തെ ആയുധമാക്കുന്നതിനെയാണ് തങ്ങൾ എതിർക്കുന്നത്.
യഹൂദ മത നിഷ്‌ഠകൾ അനുസരിക്കാതെ ജീവിക്കുന്ന നെതന്യാഹു മതത്തെ ആയുധമാക്കുന്നത് അംഗീകരിക്കാൻ ആവില്ല. "അതിനെ ന്യായീകരിക്കാനാണ് അദ്ദേഹം ഇന്നു യുഎന്നിൽ സംസാരിക്കുന്നത്. അയാളുടെ എല്ലാ കുറ്റകൃത്യങ്ങൾക്കും അയാൾ മതത്തെ ആയുധമാക്കുന്നു. അത് യഹൂദ മതത്തെ കളങ്കപ്പെടുത്തലാണ്.
"അയാളുടെ ശബ്ദം ആഗോള യഹൂദരുടെ ശബ്ദമല്ല. അയാൾ പ്രസംഗിക്കുന്നത് ഞങ്ങളുടെ മതത്തിന് അവഹേളനമാണ്."
യഹൂദർക്കെതിരായ വിദ്വേഷത്തെ എതിർക്കാനാണ് എന്നു പറഞ്ഞു പ്രകടനം നടത്തുന്നവരെ അദ്ദേഹം വിമർശിച്ചു. നെതന്യാഹുവിനെ പിന്തുണയ്ക്കുന്ന അവർ പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന കുറ്റകൃത്യങ്ങളെ അവർ ന്യായീകരിക്കുന്നു.
Anti-Netanyahu protests outside UN